ചതിച്ചു പറ്റിച്ചു എന്ന് പറയുമ്പോള്‍ ദൃശ്യം 2 പരമാവധി ആളുകളില്‍ എത്തിക്കാനായത് ഓര്‍ക്കണമെന്ന് നടൻ മോഹൻലാൽ
ചതിച്ചു പറ്റിച്ചു എന്നൊക്കെ പറയുമ്പോഴും സിനിമ പരമാവധി ആളുകളിൽ എത്തിക്കാനായി എന്നതും പ്രധാനമാണെന്ന് ഓർക്കണമെന്ന് നടൻ മോഹൻലാൽ. ഭാഷയ്ക്ക് അപ്പുറത്തുള്ള ജനങ്ങളിലേക്ക് ദൃശ്യം 2 എത്തിക്കുവാൻ സാധിച്ചത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണെന്ന് അദ്ദേഹം മലയാള മനോരമയോട് പറഞ്ഞു. അതെ സമയം സിനിമ ഒടിടിയിൽ വൻ ഹിറ്റാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സിനിമ റിലീസ് ആയതിന് ശേഷം ആമസോൺ പ്രൈം സബ്സ്ക്രൈബ് ചെയ്തവരുടെ കണക്കു ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ചതിച്ചു പറ്റിച്ചു എന്നൊക്കെ പറയുമ്പോഴും സിനിമ പരമാവധി ആളുകളിൽ എത്തിക്കാനായി എന്നതും പ്രധാനമാണെന്ന് ഓർക്കണം. ദൃശ്യം 2 എന്ന സിനിമയെ ഭാഷയ്ക്കും അപ്പുറത്തുള്ള ജനങ്ങളിലേക്ക് എത്തിക്കാനായി. ഇത് മലയാള സിനിമയുടെ നേട്ടമായി കാണണം. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് നിർമ്മാതാവാണ്. ഈ സിനിമ വലിയ സ്ക്രീനിൽ കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ.
മോഹൻലാൽ
ദൃശ്യം സെക്കന്‍ഡ് ഫെബ്രുവരി 19ന് അർദ്ധരാത്രിയോടെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. അപ്പോൾ മുതൽ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം നിറയുന്നത് സിനിമയെക്കുറിച്ചുള്ള പോസ്റ്റുകളും ചര്‍ച്ചകളുമാണ്. കേരളത്തിന് പുറത്തുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും ട്വീറ്റുകളായും ഫേസ് ബുക്ക് പോസ്റ്റുകളായും നിറയുന്നുണ്ട്.
മോഹന്‍ലാല്‍ ഏഴ് വര്‍ഷത്തിന് ശേഷം ജോര്‍ജ്ജുകുട്ടിയായി എത്തിയപ്പോള്‍ ആദ്യ ഭാഗത്തെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ചിലര്‍ എഴുതുന്നു. പൊലീസ് ഡിപ്പാര്ട്ട്മെന്റിനെയല്ല ഇന്ത്യന്‍ സിനിമയെ ഒന്നാകെ മോഹന്‍ലാലും ജോര്‍ജുകുട്ടിയും തന്റെ കീഴിലാക്കിയെന്നാണ് ആരാധകരുടെ കമന്റ്. ദൃശ്യം എന്ന ഹാഷ് ടാഗിന് പുറമേ ജോര്‍ജുകുട്ടി എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ഇന്ത്യന്‍ ട്രന്‍ഡിംഗ് പട്ടികയിലുണ്ട്.