ബറോസില്‍ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജും

ബറോസില്‍ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജും

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനുമെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ ബറോസ് കൊച്ചിയില്‍ തുടങ്ങും. ഫാന്റസി ത്രീഡി സ്വഭാവമുള്ള ബറോസില്‍ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജ് ഇന്നലെ ഇട്ട ഫേസ്ബുക്ക് കുറിപ്പിലും സൂചന ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു

പൃഥ്വിരാജ് ദൃശ്യം സെക്കന്‍ഡിനെക്കുറിച്ചുളള പോസ്റ്റില്‍ സൂചിപ്പിച്ചത്. കൊച്ചിയിലും ഗോവയിലുമായാണ് 'ബറോസ്' ചിത്രീകരിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഒരു വര്‍ഷമായി പുരോഗമിക്കുകയാണ്. സെറ്റുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ആറാട്ട് ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ബറോസിലേക്ക് കടന്നു.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് സിനിമ വരുന്നത്.

ബറോസില്‍ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജും
ബറോസില്‍ മോഹന്‍ലാല്‍ ഭൂതം, ജിജോയുടെ മനോഹരമായ കഥയെന്ന് രഘുനാഥ് പലേരി
ബറോസില്‍ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജും
ബറോസില്‍ എന്തുകൊണ്ട് വിദേശ താരങ്ങള്‍; വ്യക്തമാക്കി മോഹന്‍ലാല്‍

ബറോസ് ടീമിനൊപ്പമായിരുന്നു മോഹന്‍ലാലിന്റെ അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷം. മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. അമേരിക്കന്‍ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഗോവയില്‍ ചിത്രീകരിക്കേണ്ട ലൊക്കേഷനുകള്‍ മാര്‍ക്ക് ചെയ്തു കഴിഞ്ഞു.

ഒരു ഫെയറി ടെയ്ല്‍ ആണ് ബറോസ്. ഒരു ഫാന്റസി മൂവിയിലേക്ക് നമുക്ക് പരിചയമുള്ള ഒരാള്‍ പെട്ടെന്ന് കടന്നു വരുമ്പോള്‍ നമുക്ക് ഒരു ഡിസ്ട്രാക്ഷന്‍ ഫീല്‍ ചെയ്യും.

മോഹന്‍ലാല്‍

Related Stories

No stories found.
logo
The Cue
www.thecue.in