'സിവനേ..! സിനിമാക്കാരൻ ആയത് നന്നായി, വേറെ വല്ല ജോലിയുമായിരുന്നെങ്കിൽ'; ജീത്തുവിന് മിഥുൻ മാനുവലിന്റെ അഭിനന്ദന ട്രോൾ

'സിവനേ..! സിനിമാക്കാരൻ ആയത് നന്നായി, വേറെ വല്ല ജോലിയുമായിരുന്നെങ്കിൽ';  ജീത്തുവിന് മിഥുൻ മാനുവലിന്റെ അഭിനന്ദന ട്രോൾ

ദൃശ്യം 2 ആരാധകർ ഏറ്റെടുത്തതിന് പിന്നാലെ സംവിധായകൻ ജീത്തു ജോസഫിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ജീത്തു ജോസഫിനെ അഭിനന്ദിച്ചുകൊണ്ടു ഇപ്പോൾ സംവിധായകൻ മിഥുൻ മാന്വൽ തോമസും രംഗത്തെത്തിയിട്ടുണ്ട്. സിനിമയിൽ അല്ലായിരുന്നുവെങ്കിൽ ജീത്തു ജോസഫ് എന്തൊക്കെ കുഴപ്പങ്ങളായിരിക്കും ഉണ്ടാക്കുകയെന്നാണ് ട്രോൾ രൂപത്തിൽ മിഥുൻ മാനുൽ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

സിനിമാക്കാരൻ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കിൽ.. സിവനേ..!! (സുരാജേട്ടൻ JPG ) ജീത്തു ജോസഫ്.. ഇഷ്ടം

മിഥുൻ മാനുൽ തോമസ്

സിനിമാക്കാരൻ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കിൽ.. സിവനേ..!! (സുരാജേട്ടൻ JPG ) 😂😂ജീത്തു ജോസഫ്.. ഇഷ്ടം ❤️❤️❤️❤️

Posted by Midhun Manuel Thomas on Friday, February 19, 2021

റിലീസിന് മുൻപ് ജീത്തു ജോസഫ് നൽകിയ അഭിമുഖങ്ങളാണ് ട്രോളർമാരുടെ ശ്രദ്ധയിൽ തടഞ്ഞിരിക്കുന്നത്. ദൃശ്യം സിനിമയിൽ വലിയ ട്വിസ്റ്റുകൾ ഒന്നും തന്നെയില്ലെന്നും ഇതൊരു ഇമോഷണൽ ഡ്രാമയാണെന്നുമായിരുന്നു സംവിധായകൻ ജീത്തു അഭിമുഖങ്ങളിൽ പറഞ്ഞത്. ജീത്തുവിന്റെ ഈ വാക്കുകളാണ് ഇപ്പോൾ ട്രോളന്മാർ ആഘോഷമാക്കിയിരിക്കുന്നത്.

‘ഇയാള്‍ സംവിധായകന്‍ അല്ലായിരുന്നെങ്കില്‍ ലോകം അറിയുന്ന ഒരു വലിയ ക്രിമിനല്‍ ആയേനെ,’ 'ജീത്തു ജോസഫ് ഇനി ക്രൈം ചെയ്‌താൽ കേരള പോലീസ് അത് കണ്ടു പിടിക്കാൻ കുറെ ബുദ്ധിമുട്ടും ഇത്രയും ട്വിസ്റ്റൊക്കെ എങ്ങനെയാണ് ചിന്തിക്കുന്നത്'. ഇപ്രകാരമാണ് ജീത്തുവിനെക്കുറിച്ചുള്ള ട്രോളർമാരുടെ ഭാവനകൾ.

AD
No stories found.
The Cue
www.thecue.in