ദൃശ്യം 2 കണ്ട് ത്രില്ലടിച്ച് പൃഥ്വിരാജ്; മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒരാളാണ് ജോർജ്കുട്ടിയെന്ന് താരം

ദൃശ്യം 2 കണ്ട് ത്രില്ലടിച്ച് പൃഥ്വിരാജ്; മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒരാളാണ് ജോർജ്കുട്ടിയെന്ന് താരം

ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന്റെ വേൾഡ് പ്രീമിയറിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അത് കൊണ്ട് തന്നെ സിനിമയെക്കുറിച്ച് പറയാതെ വയ്യെന്ന് നടൻ പൃഥ്വിരാജ്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന് ശേഷമുള്ള സംവിധായകൻ ജീത്തു ജോസഫിന്റെ ഏറ്റവും മികച്ച സിനിമയാണ് ദൃശ്യം 2 വെന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒരാളാണ് ജോർജ്ജ്കുട്ടി എന്നതിൽ സംശയമില്ലെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ നിഗമനങ്ങളും ധാരണകളും തെറ്റാണെന്നു സിനിമ കാണുമ്പോൾ ബോധ്യമാകുമെന്നു പൃഥ്വിരാജ് കുറിപ്പിൽ വ്യക്തമാക്കി.

പൃഥ്വിരാജിന്റെ ഫേസ്ബുക് കുറിപ്പ്

ദൃശ്യം 2 വിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് കുറെ നാളായി വിചാരിക്കുന്നു. സിനിമയുടെ വേൾഡ് പ്രീമിയറിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് അധിക നേരം സഹിച്ചിരിക്കാനും പറ്റുന്നില്ല. മലയാളത്തിലെ കൾട്ട് സിനിമയുടെ സീക്വൽ ഒരുക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. സിനിമകളിലെ സാമ്പ്രദായകമായ ശീലങ്ങളെ പൊളിച്ചെഴുതിയ ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗമാകുമ്പോൾ അത് നൽകുന്ന സമ്മർദ്ദം വളരെ വലുതാണ്. ആ സമ്മർദ്ദം എനിക്ക് നല്ലതു പോലെ മനസ്സിലാകും. എന്നാൽ ജീത്തു എത്ര മനോഹരമായാണ് ആ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. ആറ് വർഷത്തിന് ശേഷം ജോർജ്കുട്ടിയെ നിങ്ങൾ എങ്ങോട്ടാണ് കൊണ്ടുപോയത് ? ജോർജ്കുട്ടി മെനഞ്ഞെടുത്ത ആ സാങ്കല്പികവും അവശ്വസനീയവുമായ കഥയിൽ എന്തെങ്കിലും മയപ്പെടുത്തൽ നടത്തിയോ? അയാളിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അയാൾ കൂടുതൽ സാമർഥ്യം കാണിക്കുന്നുണ്ടോ? സമയവും നിയമവും അയാളെ പിടിക്കുന്നുണ്ടോ? ഇതിനെക്കുറിച്ചൊക്കെ നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ, നിങ്ങളുടെയൊക്കെ ധാരണകളെ തിരുത്തുന്ന സർപ്രൈസ് ആണ് ഈ സിനിമയിൽ ഉള്ളത്.

ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന് ശേഷമുള്ള ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണ് ദൃശ്യം 2 . സിനിമ കണ്ടതിനു ശേഷം ജീത്തുവിനെയാണ് ഞാൻ ആദ്യം വിളിച്ചത്. അതിനു ശേഷം ഞാൻ ഒരാളെ കാണുവാനായി എന്റെ തൊട്ടടുത്തുള്ള അപ്പാർട്മെന്റിൽ എത്തി. മോഹൻലാൽ ആയിരുന്നു അത്. ക്ലാസ് ശാശ്വതമാണ്. ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു.. ശാശ്വതമാണ്! മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒരാളാണ് ജോർജ്ജ്കുട്ടി എന്നതിൽ സംശയമില്ല. ചേട്ടാ..നിങ്ങൾ എന്നെ സംവിധാനം ചെയ്യുന്നതും ഞാൻ നിങ്ങളെ സംവിധാനം ചെയ്യുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കുവാൻ വയ്യ.

Drishyam 2. Been wanting to say something about the film for a long time now. Guess since the world premiere is just...

Posted by Prithviraj Sukumaran on Thursday, February 18, 2021
No stories found.
The Cue
www.thecue.in