ആഷികും അമല്‍ നീരദും എന്റെ ജൂനിയറായിരുന്നു, പ്രായവ്യത്യാസമില്ല; രാഷ്ട്രീയ കാരണത്താലാണ് ഒഴിവാക്കിയതെന്ന വിമര്‍ശനവുമായി സലീംകുമാര്‍

ആഷികും അമല്‍ നീരദും എന്റെ ജൂനിയറായിരുന്നു, പ്രായവ്യത്യാസമില്ല; രാഷ്ട്രീയ കാരണത്താലാണ് ഒഴിവാക്കിയതെന്ന വിമര്‍ശനവുമായി സലീംകുമാര്‍


അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സലീം കുമാര്‍. പ്രായക്കൂടുതല്‍ കൊണ്ടാണ് വിളിക്കാത്തതെന്നാണ് മറുപടി ലഭിച്ചത്. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയില്‍ തിരി തെളിക്കുക. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കാനാണെന്നാണ് വാദമെന്നും സലീം കുമാര്‍ പറഞ്ഞു.

മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് അറിയാനായിരുന്നു നേരിട്ട് വിളിച്ചത്. പ്രായക്കൂടുതല്‍ കൊണ്ടാണെന്ന് പറയുന്നത് രസകരമായ മറുപടിയായി തോന്നി. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന് പറയുന്നത് മുട്ടുന്യായമാണ്. ആഷിക് അബുവും അമല്‍ നീരദും കോളേജില്‍ തന്റെ ജൂനിയറായിരുന്നു. തങ്ങള്‍ തമ്മില്‍ പ്രായവ്യത്യാസമില്ല.

മാറ്റി നിര്‍ത്തലിന് പിന്നില്‍ രാഷ്ട്രീയമാണെന്നും സലീംകുമാര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും സി.പി.എം ഭരിക്കുമ്പോഴും തനിക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.കലാകാരന്മാരോട് എന്തു ചെയ്യാമെന്ന് നേരത്തെ തെളിയിച്ചതാണെന്നും അതിന്റെ ഉദാഹരണമാണ് പുരസ്‌കാരം മേശപ്പുറത്ത് വച്ച് നല്‍കിയതെന്നും സലീം കുമാര്‍ വിമര്‍ശിച്ചു.

No stories found.
The Cue
www.thecue.in