ആശങ്കയുടെ നിഴലിൽ ജോർജ്കുട്ടിയും കുടുംബവും; 'ഒരേ പകൽ' വീഡിയോ ഗാനം

ആശങ്കയുടെ നിഴലിൽ ജോർജ്കുട്ടിയും കുടുംബവും; 'ഒരേ പകൽ' വീഡിയോ ഗാനം

ആശങ്കയുടെ നിഴലിൽ ജീവിക്കുന്ന ജോർജ്കുട്ടിയേയും കുടുംബത്തെയും അവതരിപ്പിച്ച് 'ഒരേ പകൽ' എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. സൊനോബിയ സഫർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് അനിൽ ജോൺസൺ സംഗീതം നൽകിയിരിക്കുന്നു. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ഫെബ്രുവരി 19 നാണ് സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത് . ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയിൽ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്. റക്കാർഡുകളെയെല്ലാം മറികടന്നുകൊണ്ട് ഒരു കോടിക്ക് അപ്പുറമാണ് ദൃശ്യം വിന്റെ ട്രെയ്‌ലർ കണ്ടിരിക്കുന്നത്.

AD
No stories found.
The Cue
www.thecue.in