ബിഗ് ബോസ് സീസൺ ത്രീ; മത്സരാർഥികളിൽ സുപരിചിതർ കുറവ്; കൂടുതലും യുവാക്കൾ

ബിഗ് ബോസ് സീസൺ ത്രീ; മത്സരാർഥികളിൽ സുപരിചിതർ കുറവ്; കൂടുതലും യുവാക്കൾ

മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന ലോക ടെലിവിഷന്‍ ചരിത്രത്തിലെ ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ ത്രീയ്‌ക്ക്‌ തുടക്കമായി. നടൻ നോബി മാർക്കോസ്, സൈക്കോളജിസ്റ്റായ ഡിംപിൾ ബാൽ, ആർ ജെ കിടിലം ഫിറോസ്, നടൻ മണികുട്ടൻ, പവർ ലിഫ്റ്റിംഗ് ചാമ്പ്യന്‍ മജിസിയ ഭാനു, ആർ ജെ സൂര്യ മേനോൻ, പാട്ടുകാരിയും വയനിലിസ്റ്റുമായ ലക്ഷ്മി ജയൻ, ഡിജെയും മോഡലുമായ സായ് വിഷ്ണു ആർ, സീരിയൽ താരം അനൂപ് കൃഷ്ണൻ, മഹാരാജാസ് കോളേജിലെ പി എച്ച് ഡി വിദ്യാർത്ഥിയായ അഡോണി ടി ജോൺ, ഡി ഫോർ ഡാൻസ് ഫെയിം റംസാൻ മുഹമ്മദ്, പാട്ടുകാരിയും മോഡലുമായ ഋതു മന്ത്ര, യോഗ പരിശീലകയും നർത്തകിയുമായ സന്ധ്യ മനോജ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിങ്ങനെ പതിന്നാല് മത്സരാർഥികളാണ് ബിഗ് ബോസ് വീട്ടിലേയ്ക്ക് പ്രവേശിച്ചത്.

മത്സരാർഥികളിൽ മലയാളികൾക്ക് സുപരിചിതരായ ആളുകൾ ഇത്തവണ കുറവാണ്. പുതിയ പ്രതിഭകളെ അടുത്തറിയാനുള്ള അവസരമാണ് ഇത്തവണത്തെ ബിഗ് ബോസ് പ്രേക്ഷകർക്ക് നൽകുന്നത്. ബിഗ് ബോസ് വീടിനകത്തെ കാഴ്ചകൾ പരിചയപ്പെടുത്തിക്കൊണ്ടു ഡാൻസും പാട്ടുമായി ഷോയുടെ അവതാരകനായ നടൻ മോഹൻലാലാണ് പ്രേക്ഷകരെ വേദിയിലേയ്ക്ക് ആനയിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ നൂറുശതമാനവും പാലിച്ചു കൊണ്ടാണ് ഇത്തവണ ഷോ നടത്തുന്നതെന്ന് നടൻ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് സീസൺ ത്രീയ്ക്കായി മോഹൻലാൽ പ്രതിഫലം ഉയർത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പതിനെട്ട് കോടിയാണ് മോഹൻലാലിന്റെ പ്രതിഫലം. കഴിഞ്ഞ തവണ പന്ത്രണ്ട് കൂടിയായിരുന്നു.

ഉദ്ഘാടനത്തിന് സാക്ഷിയാവാൻ മുൻ ബിഗ് ബോസ് താരങ്ങളായ ആര്യ, രഘു, സുരേഷ്, സാബുമോൻ തുടങ്ങി മുന്‍ ബിഗ് ബോസ് താരങ്ങളും ചെന്നൈയിലെ ബിഗ് ബോസിന്റെ ഉദ്ഘാടന വേദിയിൽ എത്തിയിരുന്നു. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം.

AD
No stories found.
The Cue
www.thecue.in