ബിഗ് ബോസ് മലയാളം സീസൺ ത്രീ; പ്രതിഫലം ഉയർത്തി മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസൺ ത്രീ; പ്രതിഫലം ഉയർത്തി മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ഗ്രാൻഡ് ഓപ്പണിംഗ് എപ്പിസോഡ് ആരംഭിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം. ആരൊക്കെയാണ് ബിഗ് ബോസ് കുടുംബത്തിലെ മത്സരാർത്ഥികൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അതെ സമയം ബിഗ് ബോസ് ഷോയുടെ അവതാരകൻ മോഹൻലാൽ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 18 കോടി രൂപയാണ് മൂന്നാമത്തെ സീസണിനായി മോഹൻലാൽ വാങ്ങുന്നതെന്നാണ് റിപ്പോർട്ട് . കഴിഞ്ഞ സീസണിൽ 12 കോടി ആയിരുന്നു താരത്തിന്റെ പ്രതിഫലം.

സ്റ്റൈലിഷ് മേക്കോവറിലാണ് മോഹൻലാൽ ഇത്തവണ ഷോയിൽ എത്തുന്നത്. ജിഷാദ് ഷംസുദ്ദീനാണ് ഷോയ്ക്ക് വേണ്ടി മോഹൻലാലിന്റെ സ്റ്റൈലിംഗ് ചെയ്യുന്നത്. മിനിമൽ ക്ലാസിക് മുതൽ ബൊഹീമിയൻ, ജാപ്പാനീസ് ഫാഷൻ എലമെന്റുകൾ വരെയുള്ള വ്യത്യസ്ത സ്റ്റൈലുകൾ പരീക്ഷിക്കുന്നുണ്ടെന്ന് ജിഷാദ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഫാഷൻ ട്രെൻഡുകളെ കുറിച്ച് മോഹൻലാലിനും ഏറെ അറിവുണ്ടെന്നും താൻ കൊണ്ടുവരുന്ന ബ്രാൻഡുകളും ഡിസൈനുകളുമെല്ലാം താരത്തിന് ഏറെ പരിചിതമാണെന്നും ജിംഷാദ് പറഞ്ഞു.

ബിഗ് ബോസിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ഏഷ്യാനെറ്റ് ചാനലിൽ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് സംപ്രേക്ഷണം ചെയ്യും. 18 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ്സിൽ മത്സരിക്കുക. ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, നടൻ നോബി മാർക്കോസ്, ഡി ഫോർ ഡാൻസിന്റെ ടൈറ്റിൽ വിന്നറായ റംസാൻ മുഹമ്മദ് എന്നിവർ ഇത്തവണത്തെ ബിഗ് ബോസിലുണ്ട്. ഗായത്രി അരുണ്‍, രഹ്ന ഫാത്തിമ, ആര്‍ജെ കിടിലം ഫിറോസ്, ആര്യ ദയാൽ, സാജന്‍ സൂര്യ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം.കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കൃത്യമായ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിപ്പിക്കുക.

No stories found.
The Cue
www.thecue.in