റൊമാന്റിക് ഹീറോസ് ഒന്നിക്കുന്ന 'ഒറ്റ്'; യാത്രാ മൂവിയെന്ന് സംവിധായകൻ ഫെല്ലിനി

റൊമാന്റിക് ഹീറോസ് ഒന്നിക്കുന്ന 'ഒറ്റ്'; യാത്രാ മൂവിയെന്ന് സംവിധായകൻ ഫെല്ലിനി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന 'ഒറ്റ്' യാത്രയെക്കുറിച്ചുള്ള സിനിമയാണെന്ന് സംവിധായകൻ ടി പി ഫെല്ലിനി. മുംബൈ മുതൽ മംഗലാപുരം വരെയുള്ള യാത്രയ്ക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം ദ ക്യൂവിനോട് പറഞ്ഞു. കഥാപാത്രം ഡിമാൻഡ് ചെയ്തതുകൊണ്ടാണ് സിനിമയിൽ അരവിന്ദ് സ്വാമിയെ കാസറ്റ് ചെയ്തതെന്നും ഫ്രണ്ട്ഷിപ് ബോണ്ടിങ് ആണ് സിനിമയുടെ പ്രമേയമെന്നും ഫെല്ലിനി പറഞ്ഞു. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഒറ്റ്'.

അരവിന്ദ് സ്വാമിയ്‌ക്കൊപ്പം സ്ക്രീൻ പങ്കിടുന്നതിലെ സന്തോഷം കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നടന്‍ ആര്യയും ഷാജി നടേശനും ചേര്‍ന്നാണ് ഒറ്റ് നിര്‍മ്മിക്കുന്നത്. മാർച്ചിലാണ്‌ സിനിമയുടെ ചിത്രീകരണം.

..........”OTTU”...... ഒറ്റ് ".......... Sharing screen-space with the man who gave us so many memorable, loving moments...

Posted by Kunchacko Boban on Saturday, February 13, 2021

തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ മുംബൈ , ഗോവ, എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍. ജൂലൈയില്‍ റിലീസ് ചെയ്യാനുളള തയ്യാറെടുപ്പിലാണ്. എഎച്ച് കാഷിഫ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം വിജയ്.

AD
No stories found.
The Cue
www.thecue.in