രണ്ട് മാസം ഷൂട്ടിന് ബ്രേക്ക്; ബറോസ് ഏപ്രിൽ ആദ്യം

രണ്ട് മാസം ഷൂട്ടിന് ബ്രേക്ക്; ബറോസ് ഏപ്രിൽ ആദ്യം

ആറാട്ട് സിനിമയുടെ ചിത്രീകരണം അവസാനിപ്പിച്ച് മോഹൻലാൽ സംവിധാനത്തിലേക്ക് . ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ജോലികളിലേക്ക് താരം കടക്കുകയാണ്. ഏപ്രിൽ ആദ്യം ഗോവയിലാണ് വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. പിന്നീടുള്ള ചിത്രീകരണം കൊച്ചിയിലാണ്.

സിനിമയുടെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് മോഹൻലാൽ ഇപ്പോൾ ചെന്നൈയിലാണ്. ബറോസിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം മറ്റ് സിനിമകളിൽ അഭിനയിക്കണമെന്ന് മോഹൻലാലിനോട് പലരും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മോഹൻലാൽ ഇതുവരെ സമ്മതം മൂളിയിട്ടില്ല. രണ്ടു തിരക്കഥകളാണ് മോഹൻലാൽ അംഗീകരിച്ചത്. ആശീർവാദ് സിനിമാസിന്റെതാണ് ഒരു തിരക്കഥ. അടുത്ത ആഴ്ച ചെന്നൈയിൽ നിന്നും തിരിച്ചെത്തുന്ന ലാൽ രണ്ടു പ്രമുഖരുടെ കഥകൾ കൂടി കേൾക്കും.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. ജിജോ പുന്നൂസാണ് സിനിമയുടെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

No stories found.
The Cue
www.thecue.in