'മാസ്റ്ററി'ലെ വില്ലൻ ഇനി നായകൻ; വസന്തബാല ചിത്രത്തിൽ അർജുൻ ദാസ് ഹീറോ

'മാസ്റ്ററി'ലെ വില്ലൻ ഇനി നായകൻ; വസന്തബാല ചിത്രത്തിൽ അർജുൻ ദാസ് ഹീറോ

കൈദി, മാസ്റ്റർ തുടങ്ങി തമിഴകത്തെ സൂപ്പർ ഹിറ്റ് സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് വസന്തബാല ചിത്രത്തിൽ നായകനാകുന്നു. ഉബോയ്സ്‌ സ്റ്റുഡിയോസിന്റെ ബാനറിൽ വസന്തബാല തന്നെയാണ് സിനിമ നിർമ്മിക്കുന്നത്.

വസന്തബാലയും അർജുൻ ദാസും ചേർന്ന് സിനിമ ചെയ്യുന്നതിനെക്കുറിച്ച് ചില റൂമറുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. സിനിമയിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ് . 2019 ൽ പുറത്തിറങ്ങിയ ദി ലിഫ്റ്റ് ബോയ് എന്ന നിരൂപക പ്രശംസ നേടിയ സിനിമയുടെ റീമേക്ക് ആയിരിക്കും വസന്തബാല അർജുൻ ദാസ് ചിത്രമെന്നാണ് സൂചന.

ശബ്ദവും പവർ പാക്ക് പ്രകടനവുമാണ് അർജുൻ ദാസിന് കയ്യടി നേടിക്കൊടുത്തത് . വെയിൽ, അങ്ങാടി തെരു തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വസന്തബാല ശ്രദ്ധേയനായ സംവിധായകനായത്.

No stories found.
The Cue
www.thecue.in