'ഞാന്‍ 345 സിനിമകള്‍ ചെയ്തു, പക്ഷെ ദൃശ്യം 2 കഴിഞ്ഞിട്ടും എനിക്ക് ജോര്‍ജുകുട്ടിയെ അറിയില്ല'; മോഹന്‍ലാല്‍

'ഞാന്‍ 345 സിനിമകള്‍ ചെയ്തു, പക്ഷെ ദൃശ്യം 2 കഴിഞ്ഞിട്ടും എനിക്ക് ജോര്‍ജുകുട്ടിയെ അറിയില്ല'; മോഹന്‍ലാല്‍

ദൃശ്യത്തിലെ ജോര്‍ജുകുട്ടി പ്രവചനാതീതനായ മനുഷ്യനാണെന്ന് മോഹന്‍ലാല്‍. 345 സിനിമകള്‍ ചെയ്തിട്ടും, ദൃശ്യം 2 പൂര്‍ത്തിയാക്കിയിട്ടും തനിക്ക് ജോര്‍ജുകുട്ടിയെ മനസിലായിട്ടില്ലെന്നും താരം പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

ദൃശ്യം സിനിമയും അവസാന ഭാഗങ്ങളില്‍ ജോര്‍ജുകുട്ടി പ്രേക്ഷകരുടെ ഉള്ളില്‍ ചില ആശയകുഴപ്പങ്ങളുണ്ടാക്കുന്നുണ്ടെന്നും, ജോര്‍ജുകുട്ടിയെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണെന്നുമുള്ള അനുപമ ചോപ്രയുടെ ചോദ്യത്തിനായിരുന്നു മോഹന്‍ലാലിന്റെ മറുപടി. 'ഞാന്‍ ഇതുവരെ 345 സിനിമകള്‍ ചെയതു. ഇത്രയും വര്‍ഷത്തിന് ശേഷവും, ദൃശ്യം 2 ചെയ്തതിന് ശേഷവും എനിക്ക് ജോര്‍ജുകുട്ടിയെ മനസിലാക്കാന്‍ സാധിച്ചിട്ടില്ല.'

'ജോര്‍ജുകുട്ടിയുടെ മനസിലെന്താണെന്നോ, പ്രതികരണമെങ്ങനെയാകുമെന്നോ, വികാരങ്ങള്‍ എങ്ങനെയാകുമെന്നോ, ധൈര്യവും ബുദ്ധിയും എങ്ങനെയാണെന്നോ എനിക്കറിയില്ല. ചിലപ്പോള്‍ അയാള്‍ വലിയ കുറ്റവാളിയായിരിക്കാം. അയാളൊരു നല്ല മനുഷ്യനായിരിക്കാം, നല്ല കുടുംബസ്ഥനായിരിക്കാം. അയാള്‍ കുറേകാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു. പക്ഷെ എനിക്കറിയില്ല', മോഹന്‍ലാല്‍ പറഞ്ഞു.

ജോര്‍ജുകുട്ടിയേക്കാളുപരി ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും മോഹന്‍ലാല്‍. 'ജീത്തു ജോസഫ് ഒരു മികച്ച ജോലിയാണ് ചെയ്തിരിക്കുന്നത്. ദൃശ്യത്തിനായി അദ്ദേഹം 6-7 വര്‍ഷങ്ങള്‍ ചെലവഴിച്ചു, അതുതന്നെയാണ് ദൃശ്യം 2ന്റെ കാര്യത്തിലും സംഭവിച്ചത്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതൊരു ത്രില്ലര്‍ ചിത്രമായിരിക്കുമോ എന്ന് പറയാനാകില്ല, ഇതൊരു ഇമോഷണല്‍ ഫാമിലി ഡ്രാമയായിരിക്കും. അതിശയിപ്പിക്കുന്ന, ഒരുപാട് രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. ചിത്രം കണ്ട ശേഷം നിങ്ങളാണ് അതേകുറിച്ച് തീരുമാനിക്കേണ്ടത്. ജോര്‍ജുകുട്ടിയുടെ കാഴ്ചപ്പാടില്‍ ഒന്നും മോശമല്ല, കുടുംബമാണ് അദ്ദേഹത്തിന് ഏറ്റവും പ്രധാനം. അവരെ സംരക്ഷിക്കാന്‍ അദ്ദേഹം ഏതറ്റം വരെയും പോകും. അങ്ങനെയൊരു ബന്ധമാണ് അദ്ദേഹത്തിന് കുടുംബവുമായുള്ളത്', മോഹന്‍ലാല്‍ പറഞ്ഞു.

Mohanlal Says Georgekutty is Unpredictable

Related Stories

No stories found.
logo
The Cue
www.thecue.in