ദൃശ്യം 2 തീയറ്ററുകളിൽ റിലീസ് ചെയ്തേക്കാമെന്ന് മോഹന്‍ലാല്‍ ; മൂന്നാം ഭാഗത്തിനും സൂചന

ദൃശ്യം 2  തീയറ്ററുകളിൽ റിലീസ് ചെയ്തേക്കാമെന്ന് മോഹന്‍ലാല്‍ ; മൂന്നാം ഭാഗത്തിനും സൂചന

വരുൺ കൊലപാതക കേസിൽ ജോർജിക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യുമോ ? ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം റിലീസിങ്ങിനൊരുങ്ങുമ്പോൾ പ്രേക്ഷകരെ ആശങ്കപ്പെടുത്തുന്ന സംഭവമാണിത്. എന്നാൽ ആശങ്കപ്പെടുത്തുന്ന ആ സംഭവം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ദി ക്യൂവിലൂടെ മറുപടി നൽകിയിരിക്കുകയാണ് ജോർജ്കുട്ടിയെ അവതരിപ്പിച്ച മോഹൻലാൽ. സിനിമയുടെ ആദ്യ ഭാഗത്തിൽ പോലീസിൽ നിന്നും വിദഗ്ധമായി ജോർജ്കുട്ടി രഹസ്യങ്ങൾ ഒളിപ്പിക്കുന്നുണ്ട്, രണ്ടാം ഭാഗത്തിൽ ജോർജ്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യുകയാണെങ്കിൽ മൂന്നാം ഭാഗത്തിൽ ജയിൽ ചാടി പുറത്ത് വന്നു കുടുംബത്തെ രക്ഷിക്കാമല്ലോ എന്നായിരുന്നു മോഹൻലാലിൻറെ മറുപടി.

ദൃശ്യം സിനിമ കണ്ടവർ സിനിമയുടെ കഥ പുറത്ത് പറയരുത്. എല്ലാവരും ആമസോണിൽ സിനിമ കാണണം. സിനിമ നാല് മാസങ്ങൾക്കു ശേഷം തീയറ്ററിൽ വരാനാണ് സാധ്യത. ഒരുപാട് പേരാണ് സിനിമ കൊണ്ട് മാത്രം ജീവിക്കുന്നത്. അവർക്കു പിന്തുണ നൽകുന്നതിന് വേണ്ടിയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയതെന്നും മോഹൻലാൽ പറഞ്ഞു.

ഫെബ്രുവരി 19 നാണ് സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയിൽ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്. റക്കാർഡുകളെയെല്ലാം മറികടന്നുകൊണ്ട് ഒരു കോടിക്ക് അപ്പുറമാണ് ദൃശ്യം വിന്റെ ട്രെയ്‌ലർ കണ്ടിരിക്കുന്നത്.

No stories found.
The Cue
www.thecue.in