'ജാതീയ പ്രതിഷേധത്തിന്റെ അറിയിപ്പ്'; അറ്റെൻഷൻ പ്ലീസ് ഐഎഫ് എഫ് കെയിൽ

'ജാതീയ പ്രതിഷേധത്തിന്റെ അറിയിപ്പ്'; അറ്റെൻഷൻ പ്ലീസ് ഐഎഫ് എഫ് കെയിൽ

അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തതിൽ സിനിമ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള കഥയുമായി അറ്റെൻഷൻ പ്ലീസ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സിനിമയുടെ ടീസർ ക്യുവിന്‍റെ ഒഫിഷ്യൽ യൂടൂബ് ചാനനലൂടെയാണ് പുറത്തിറങ്ങിയത്. ഫെബ്രുവരി 10 നു തിരുവനന്തപുരത്ത് തുടങ്ങുന്ന ഐഎഫ് എഫ് കെയിൽ പന്ത്രണ്ടാം തിയതി 1.30 നു കലാഭവൻ തിയേറ്ററിൽ അറ്റെൻഷൻ പ്ലീസ് പ്രദർശിപ്പിക്കും.

സിനിമാ പിടിക്കാനിറങ്ങുന്ന അഞ്ച് ചെറുപ്പക്കാർക്കിടയിൽ ചില വേർതിരിവുകൾ ഉണ്ടാകുന്നു . തുടർന്ന് വലിയൊരു ജാതിയ വേർതിരിവായി മാറുന്നതും , അതിനെ തുടർന്നുള്ള പ്രതിഷേധവുമാണ് അറ്റെൻഷൻ പ്ലീസ്. ഡി എച് സിനിമാസിന്റെ ബാനറിൽ ഹരി വൈക്കം, ശ്രീകുമാർ എൻ ജെ എന്നിവർ ചേർന്ന് നിർമ്മിച്ച അറ്റെൻഷൻ പ്ലീസ്, സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ ഐസക് തോമസ് ആണ്.

മാറ്റിനിർത്തലുകളിൽ പ്രതികരിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ കഥ പറയുന്ന അറ്റെന്‍ഷന്‍ പ്ലീസ് ഒരു പരീക്ഷണാർത്ഥ സിനിമയാണ് എന്ന് സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ്സ് പറഞ്ഞു. ഛായാഗ്രഹണം-ഹിമൽ മോഹൻ,സംഗീതം-അരുണ്‍ വിജയ്, ശബ്ദം മിശ്രണം ജസ്റ്റിൻ ജോസ് CAS,എഡിറ്റർ-രോഹിത് വി എസ് വാര്യത്ത്, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി,കല-മിലന്‍ വി എസ്, സ്റ്റില്‍സ്-സനില്‍ സത്യദേവ്, പരസ്യക്കല- മിലന്‍ വി എസ്, പ്രൊഡക്ഷന്‍ ഡിസൈൻ -ഷാഹുല്‍ വൈക്കം.

Related Stories

No stories found.
logo
The Cue
www.thecue.in