വിദ്യാര്‍ത്ഥി സമരമുഖത്ത് നിന്ന് പാര്‍വതിയും റോഷനും, വര്‍ത്തമാനം ഫെബ്രുവരിയില്‍ എത്തില്ല മാര്‍ച്ച് 12ന്

വിദ്യാര്‍ത്ഥി സമരമുഖത്ത് നിന്ന് പാര്‍വതിയും റോഷനും, വര്‍ത്തമാനം ഫെബ്രുവരിയില്‍ എത്തില്ല മാര്‍ച്ച് 12ന്

ദില്ലിയിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ പശ്ചാത്തലത്തില്‍ സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം റിലീസ് മാര്‍ച്ചിലേക്ക് മാറ്റി. ഫെബ്രുവരി 19ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം മാര്‍ച്ച് 12ന് തിയറ്ററുകളിലെത്തും. പാര്‍വതി തിരുവോത്തും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും നിര്‍മ്മിക്കുന്നു. ആര്യാടന്‍ ഷൗക്കത്താണ് തിരക്കഥ. അളഗപ്പന്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും. രമേശ് നാരായണനും ഹിഷാം അബ്ദുള്‍ വഹാബുമാണ് ഗാനങ്ങള്‍.

സെക്കന്‍ഡ് ഷോ ഇല്ലാത്തതും കൊവിഡ് കേസുകളിലെ വര്‍ധനയും മൂലം ഫെബ്രുവരി റിലീസ് നിശ്ചയിച്ച ദ പ്രീസ്റ്റും മാറ്റിവച്ചിരുന്നു.

കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായെത്തുന്ന ഫാസിയ സൂഫിയായി പാര്‍വതി തിരുവോത്ത് എത്തുന്ന സിനിമയാണ് വര്‍ത്തമാനം. അമല്‍ എന്ന വിദ്യാര്‍ത്ഥിയുടെ റോളിലാണ് റോഷന്‍ മാത്യു

ബാക്കി വര്‍ത്തമാനം, വര്‍ത്തമാനം തന്നെ നിങ്ങളോട് പറയും
ആര്യാടന്‍ ഷൗക്കത്ത്

റീജനല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച 'വര്‍ത്തമാനം' എന്ന സിനിമക്ക് സി.ബി.എഫ്.സി റിവൈസിംഗ് കമ്മിറ്റി പ്രദര്‍ശനാനുമതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ആര്യാടന്‍ ഷൗക്കത്ത്. മലയാള ചലച്ചിത്ര ആവിഷ്‌കാര ശൈലിയെ ബഹുമാനിക്കുന്ന ചിലരെങ്കിലും രാജ്യത്തുണ്ടെന്ന് സിനിമയുടെ തിരക്കഥാകൃത്തും സഹനിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവുമായ ഉള്ളടക്കം ഉണ്ടെന്ന കാരണമുന്നയിച്ചാണ് തിരുവനന്തപുരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റീജനല്‍ കമ്മിറ്റി സിനിമയുടെ പ്രദര്‍ശനാനുമതി വിലക്കിയത്. പാര്‍വതി തിരുവോത്ത് നായികയായ 'വര്‍ത്തമാനം' സിദ്ധാര്‍ത്ഥ് ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അനുമതിക്കായി നിര്‍മ്മാതാക്കള്‍ മുംബൈയിലുള്ള സിബിഎഫ്‌സി മേല്‍ഘടകത്തെ സമീപിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥി സമരമുഖത്ത് നിന്ന് പാര്‍വതിയും റോഷനും, വര്‍ത്തമാനം ഫെബ്രുവരിയില്‍ എത്തില്ല മാര്‍ച്ച് 12ന്
'വര്‍ത്തമാനം' രാജ്യവിരുദ്ധ സിനിമയെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ്

Related Stories

No stories found.
logo
The Cue
www.thecue.in