ഞാൻ ഒരു സംഭവമാണ്, എന്നെ തോൽപ്പിക്കുവാൻ ഏതെങ്കിലും നടിമാർ ഉണ്ടോ? വെല്ലുവിളിയുമായി കങ്കണ

ഞാൻ ഒരു സംഭവമാണ്, എന്നെ തോൽപ്പിക്കുവാൻ  ഏതെങ്കിലും നടിമാർ ഉണ്ടോ? വെല്ലുവിളിയുമായി കങ്കണ

സിനിമ നടിമാരെ വെല്ലുവിളിച്ച് കങ്കണ രണാവത്തിന്റെ ട്വീറ്റ് . ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും റേഞ്ചും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നാണ് കങ്കണയുടെ ട്വീറ്റ് . കങ്കണയുടെ പുതിയ സിനിമകളായ തലൈവിയുടെയും ധാക്കത്തിന്റെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഈ ലോകത്തിൽ മറ്റൊരു നടിക്കും തന്നെക്കാൾ കഴിവില്ലെന്നും ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നുമാന് കങ്കണയുടെ സ്വയം പുകഴ്ത്തൽ. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണയുടെ ചില ട്വീറ്റുകൾ നീക്കം ചെയ്തതിനെതിരെ ട്വിറ്ററിനെ ഇന്ത്യയിൽ നിന്നും നിരോധിക്കുമെന്ന് കങ്കണ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

കങ്കണയുടെ ട്വീറ്റ്

ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നേക്കാൾ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിനു ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്റെ അഹങ്കാരം ഞാൻ മാറ്റിവെക്കാം. പക്ഷെ അത് വരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാൻ തുടരും.

ചൈനയുടെ കളിപ്പാട്ടമായ ട്വിറ്റർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ചൈനീസ് ടിക് ടോക് നിരോധിച്ചതുപ്പോലെ ട്വിറ്ററും ഇന്ത്യയിൽ നിരോധിക്കുമെന്നും കങ്കണ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ അക്കൗണ്ടിൽ നിന്നും കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്. എന്നാൽ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള ചില മാർഗനിർദേശങ്ങൾ കങ്കണ ലംഘിച്ചെന്നായിരുന്നു ട്വിറ്റർ നൽകിയ വിശദീകരണം. ക്രിക്കറ്റ് താരം രോഹിത് ശർമ്മ ബോളീവുഡ് താരം തപ്സി പന്നു എന്നിവർക്കെതിരെയുള്ള കങ്കണയുടെ ട്വീറ്റുകളായിരുന്നു നീക്കം ചെയ്തത്. കർഷക സമരത്തിന് പിന്തുണ അറിയിച്ച അമേരിക്കൻ പോപ്പ് ഗായിക റിഹാനയെ ‘വിഡ്ഢി ’ എന്നായിരുന്നു കങ്കണ അഭിസംബോധന ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in