'നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാം'; കര്‍ഷക സമരം സംബന്ധിച്ച ചോദ്യത്തോട് മോഹന്‍ലാല്‍

'നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാം'; കര്‍ഷക സമരം സംബന്ധിച്ച ചോദ്യത്തോട് മോഹന്‍ലാല്‍

കര്‍ഷക സമരം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ മോഹന്‍ലാല്‍. കര്‍ഷക സമരം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരിക്കെ മലയാളത്തിലെ താരങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കാത്തതെന്താണെന്ന ചോദ്യത്തിന് നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാമെന്നായിരുന്നു സിനിമ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ മറുപടി.

'രാജ്യവ്യാപകമായി വലിയ സമരം നടന്നുകൊണ്ടിരിക്കുന്നു, സെലിബ്രിറ്റികള്‍ ഉള്‍പ്പടെ പ്രതികരിക്കുന്നു, മലയാളത്തിലെ താരങ്ങള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു? താങ്കള്‍ അടക്കമുള്ളവര്‍ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്നതാണ്, ഈ വിഷയത്തില്‍ മാത്രം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?' , എന്നായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതേ കുറിച്ച് നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാമെന്നായിരുന്നു ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി.

Mohanlal's Responst To The Question About Farmers Protest

Related Stories

No stories found.
logo
The Cue
www.thecue.in