ഇന്നലെ നിരോധിക്കുമെന്ന് ഭീഷണി, ഇന്ന് 
പുതിയ സിനിമയുടെ ട്വീറ്റ് ; ധാക്കാദുമായി കങ്കണ

ഇന്നലെ നിരോധിക്കുമെന്ന് ഭീഷണി, ഇന്ന് പുതിയ സിനിമയുടെ ട്വീറ്റ് ; ധാക്കാദുമായി കങ്കണ

ട്വിറ്ററിനെ ഇന്ത്യയിൽ നിരോധിക്കുമെന്ന ഭീഷണി മുഴക്കിയ അടുത്ത ദിവസം തന്നെ പുതിയ ചിത്രമായ 'ധാക്കാദി'ന്റെ ആക്ഷൻ സീക്വൻസ് പരിശീലന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് കങ്കണ റണാവത്. സിനിമയുടെ സംവിധായകനെ അഭിനന്ദിച്ചുകൊണ്ട് ആക്ഷൻ സീക്വൻസ് വീഡിയോയാണ് താരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്നലെയാണ് ട്വിറ്ററിനെ ഇന്ത്യയിൽ നിന്നും നിരോധിക്കുമെന്ന ഭീഷണിയുമായി താരം രംഗത്ത് വന്നത്.

കങ്കണയുടെ ട്വീറ്റ്

റിഹേഴ്സലിന് വളരെയധികം സമയവും പ്രാധാന്യവും നൽകുന്ന ഒരു സംവിധായകനെ ഒരിക്കലും കണ്ടിട്ടില്ല, ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിലൊന്ന് നാളെ രാത്രി മുതൽ ചിത്രീകരിക്കും, പക്ഷേ തയ്യാറെടുപ്പു തന്നെ എന്നെ അതിശയിക്കുന്നു, ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു, ഇരുപത്തഞ്ചു കോടിയ്ക്കും മേലെയാണ് ഈ ഷോട്ട് ചിത്രീകരികരിക്കുവാനായി ചിലവഴിക്കുന്നത്.

അതെ സമയം ചൈനയുടെ കളിപ്പാട്ടമായ ട്വിറ്റർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ചൈനീസ് ടിക് ടോക് നിരോധിച്ചതുപ്പോലെ ട്വിറ്ററും ഇന്ത്യയിൽ നിരോധിക്കുമെന്നും കങ്കണ ഭീഷണിപ്പെടുത്തിയിരുന്നു. ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ അക്കൗണ്ടിൽ നിന്നും കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്. എന്നാൽ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള ചില മാർഗനിർദേശങ്ങൾ കങ്കണ ലംഘിച്ചെന്നായിരുന്നു ട്വിറ്റർ നൽകിയ വിശദീകരണം. ക്രിക്കറ്റ് താരം രോഹിത് ശർമ്മ ബോളീവുഡ് താരം തപ്സി പന്നു എന്നിവർക്കെതിരെയുള്ള കങ്കണയുടെ ട്വീറ്റുകളായിരുന്നു നീക്കം ചെയ്തത്. കർഷക സമരത്തിന് പിന്തുണ അറിയിച്ച അമേരിക്കൻ പോപ്പ് ഗായിക റിഹാനയെ ‘വിഡ്ഢി ’ എന്നായിരുന്നു കങ്കണ അഭിസംബോധന ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in