'മാസ്റ്ററി'ലെ സബ്‌ടൈറ്റിലില്‍ നിന്നും 'ഗവണ്‍മെന്റ്' എടുത്തുമാറ്റി ആമസോൺ, പരിഹസിച്ച് സോഷ്യൽ മീഡിയ

'മാസ്റ്ററി'ലെ സബ്‌ടൈറ്റിലില്‍ നിന്നും 'ഗവണ്‍മെന്റ്' എടുത്തുമാറ്റി ആമസോൺ, പരിഹസിച്ച് സോഷ്യൽ മീഡിയ

വിജയ് ചിത്രം മാസ്റ്ററിന്റെ സബ്‌ടൈറ്റിലില്‍ നിന്നും ഗവണ്‍മെന്റ് എന്ന വാക്ക് നീക്കം ചെയ്ത് ആമസോൺ. സർക്കാരിനെ വിമർശിച്ചുകൊണ്ട് വിജയ് പറയുന്ന ഡയലോ​ഗിൽ നിന്നാണ് വാക്ക് എടുത്തുമാറ്റിയത്. ‘ജനങ്ങള്‍ പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കുന്നില്ല’ എന്ന ഡയലോഗിൽ നിന്നാണ് സര്‍ക്കാര്‍ നീക്കം ചെയ്തത്. സബ്ടൈറ്റിലിൽ മാത്രമാണ് സെൻസറിങ് നടന്നിട്ടുളളത്, പ്രേക്ഷകർക്ക് ഡയലോഗ് വ്യക്തമായിത്തന്നെ കേൾക്കാം.

'മാസ്റ്ററി'ലെ സബ്‌ടൈറ്റിലില്‍ നിന്നും 'ഗവണ്‍മെന്റ്' എടുത്തുമാറ്റി ആമസോൺ, പരിഹസിച്ച് സോഷ്യൽ മീഡിയ
യന്തിരന്റേത് മോഷ്ടിച്ച കഥ, ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

ഗവണ്‍മെന്റ് എന്ന വാക്ക് സെന്‍സറിങിലൂടെ നീക്കം ചെയ്തതിന് ശേഷമായിരുന്നു തീയറ്ററിലും മാസ്റ്റര്‍ പ്രദര്‍ശനത്തിന് എത്തിയത്. ആമസോണിൽ ചിത്രത്തിന്റെ അണ്‍സെന്‍സേഡ് വേര്‍ഷനായിരിക്കും എത്തുക എന്നായിരുന്നു ആദ്യം പറത്തുവന്ന പ്രചരണം. എന്നാൽ ഇപ്പോൾ വന്ന മാറ്റം കണ്ട്, ഇത്ര പേടിയാണോ ​ഗവൺമെന്റിനെ, എന്ന് പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. തീരുമാനത്തിന് പിന്നിൽ ഏത് നിയമമാണെന്നും, ആരെ ഭയന്നാണ് ഇത്തരം സെൻസറിങുകൾ എന്നും കമന്റുകളിൽ ചോദിക്കുന്നു. എന്തിനാണ് സബ്ടൈറ്റിൽ മാത്രം മൂടിവെക്കുന്നത്, ആ ഭാ​ഗം മൊത്തമായും നിശബ്ദമാക്കുക ആയിരുന്നില്ലേ വേണ്ടത് എന്നാണ് ചിലരുടെ സംശയം.

ലോക്ഡൗണിന് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ ആദ്യമായെത്തിയ ബി​ഗ് ബജറ്റ് റിലീസ് ആയിരുന്നു മാസ്റ്ററിന്റേത്. തിയേറ്ററിലെ വിജയത്തിന് പുറമെ ഒടിടിയിലും വൻ സ്വീകാര്യതയാണ് ചിത്രത്തിന്. വിജയിയെയും, വിജയ് സേതുപതിയെയും പ്രധാന കഥാപാത്രങ്ങളായി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ജനുവരി 13നായിരുന്നു തിയേറ്ററിൽ റിലീസിനെത്തിയത്. തമിഴ്നാട്, ആന്ധ്രപ്രദേശ്/നിസാം, കർണാടക, കേരള, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിലായിരുന്നു പ്രധാന റിലീസുകൾ. ജനുവരി 29ന് ആമസോൺ പ്രൈമിലും ചിത്രമെത്തി. ചിത്രത്തിന്റെ സ്ട്രീമിങ്ങ് റൈറ്റ്‌സ് സ്വന്തമാക്കാൻ പ്രാരംഭഘട്ടത്തിൽ 36 കോടിയാണ് ആമസോൺ ചെലവാക്കിയത്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രം ആമസോൺ പ്രൈമിലെത്തിക്കാൻ 15.5 കോടി രൂപ കൂടി മുടക്കിയെന്നാണ് റിപ്പോർട്ടുകൾ. ആകെ മുടക്കുമുതൽ 51.5 കോടി രൂപ ആയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in