'സിഐഡി മൂസയിലെ ക്ലൈമാക്സ് രം​ഗം പോലുണ്ട്', പൃഥ്വിയുടെ പോസ്റ്റിന് ആരാധകന്റെ കമന്റ്

'സിഐഡി മൂസയിലെ ക്ലൈമാക്സ് രം​ഗം പോലുണ്ട്', പൃഥ്വിയുടെ പോസ്റ്റിന് ആരാധകന്റെ കമന്റ്

പൃഥ്വിരാജിന്റെ വിമാനയാത്ര കണ്ട് സിഐഡി മൂസയിലെ ക്ലൈമാക്സ് ഓർത്തുപോയെന്ന് ആരാധകർ. മാലിദ്വീപിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ നിന്നും പകർത്തിയ വീഡിയോ അടുത്തിടെ പൃഥ്വി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതു കണ്ടാൽ പട്ടെന്ന് ഓർമ്മ വരുന്നത് സിഐഡി മൂസയിലെ ക്ലൈമാക്സ് രം​ഗമാണെന്നാണ് വീഡിയോ കണ്ട ആരാധകന്റെ കമന്റ്. മാലിദ്വീപിൽ ലാൻഡ് ചെയ്യുന്ന വിമാനത്തിന്റെ പൈലറ്റ് സീറ്റിന് അടുത്തു നിന്നുളള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

ആടുജീവിതം, ജനഗണമന, കോൾഡ് കേസ്, തീർപ്പ്, കുരുതി, കടുവ, കറാച്ചി 81, ഭ്രമം, സ്റ്റാർ, വാരിയംകുന്നൻ, വിലായത്ത് ബുദ്ധ, മീറ്റർ ഗേജ് എന്നിവയാണ് പൃഥ്വിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

വേലുത്തമ്പി ദളവ, അയ്യപ്പൻ, കാളിയൻ എന്നീ പ്രോജക്ടുകളും അണിയറിൽ ഉണ്ട്. കഴിഞ്ഞ ദിവസം ആഷിഖ് അബുവും പൃഥ്വിയെ നായകനാക്കി ‘നീലവെളിച്ചം’ എന്ന ചിത്രമൊരുക്കുന്ന വാർത്ത അനൗൺസ് ചെയ്തിരുന്നു. കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. 2021 അവസാനത്തോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് ചിത്രം.

No stories found.
The Cue
www.thecue.in