'മുരളി', ജയസൂര്യയുടെ മികച്ച പ്രകടനങ്ങളിലേക്ക് ഒന്ന് കൂടി, 'വെള്ളം' അതിമനോഹരമെന്ന് ഉണ്ണി മുകുന്ദൻ

'മുരളി', ജയസൂര്യയുടെ മികച്ച പ്രകടനങ്ങളിലേക്ക് ഒന്ന് കൂടി, 'വെള്ളം' അതിമനോഹരമെന്ന് ഉണ്ണി മുകുന്ദൻ

മാസങ്ങൾക്ക് ശേഷം തിയറ്ററുകള്‍ തുറക്കുമ്പോൾ റിലീസിനെത്തിയ ആദ്യ മലയാള ചിത്രമാണ് 'വെള്ളം'. ജയസൂര്യയെ നായകനാക്കി പ്രജേശ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ജയസൂര്യയുടേത് ‌കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.

'മുരളി', ജയസൂര്യയുടെ മികച്ച പ്രകടനങ്ങളിലേക്ക് ഒന്ന് കൂടി, 'വെള്ളം' അതിമനോഹരമെന്ന് ഉണ്ണി മുകുന്ദൻ
'തറയില്‍ വീണ സ്പിരിറ്റ് നക്കി കുടിച്ചു, ഡെഡിക്കേഷന്റെ അങ്ങേയറ്റം', ജയസൂര്യയെ കുറിച്ച് 'വെള്ള'ത്തിന്റെ സംവിധായകന്‍

'വെള്ളം കണ്ടു. അതിമനോഹരമായ ചിത്രം. ജയേട്ടാ എന്താ പറയാ, നിങ്ങളുടെ മികച്ച പ്രകടനങ്ങളിലേക്ക് ഒരെണ്ണം കൂടെ. ഒരുപാട് ഇഷ്ടപ്പെട്ടു. അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. എല്ലാവരും തിയേറ്ററുകളിൽ നിന്ന് തന്നെ ചിത്രം കാണുക', ഉണ്ണി മുകുന്ദൻ പറയുന്നു. 'ക്യാപ്റ്റന്' ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന 'വെള്ള'ത്തില്‍ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. റിലീസിന് മുമ്പ് പുറത്തിറങ്ങിയ ട്രെയ്ലറിൽ നിന്നും ജയസൂര്യയുടെ മറ്റൊരു മാസ്റ്റർ പീസ് ആയിരിക്കും മുരളി എന്ന പ്രതീക്ഷയും പ്രേക്ഷകർ പങ്കുവെച്ചിരുന്നു. കഥാപാത്രം മികച്ചതാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ് ജയസൂര്യയെന്നും താന്‍ ആഗ്രഹിച്ചതിനേക്കാള്‍ മികച്ചതായിരുന്നു ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനമെന്നും 'വെള്ളം' സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ദ ക്യു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഡമ്മി ഫ്‌ളോര്‍ തയ്യാറാക്കാമായിരുന്നിട്ടും ആശുപത്രിയില്‍ വെച്ച് തറയില്‍ വീണ സ്പിരിറ്റ് നക്കി കുടിക്കുന്ന രംഗം ജയസൂര്യയുടെ ആവശ്യപ്രകാരം യഥാര്‍ത്ഥ ഫ്‌ളോറിലായിരുന്നു ചിത്രീകരിച്ചതെന്നും, അത് ഡെഡിക്കേഷന്റെ അങ്ങേയറ്റമാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

സംയുക്തമേനോനാണ് നായിക. സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്ന മറ്റ് താരങ്ങള്‍. റോബി വര്‍ഗ്ഗീസാണ് വെള്ളത്തിന്റെ ഛായാഗ്രാഹകന്‍. ബിജിത്ത് ബാലയാണ് എഡിറ്റര്‍. ഫ്രന്‍ഡ്ലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in