മോഹൻലാലിനേയും ഫഹദിനേയും ചേർത്തുപിടിച്ച് രഞ്ജിത്ത്, ഉടൻ സിനിമ പ്രഖ്യാപിക്കുമോ?

മോഹൻലാലിനേയും ഫഹദിനേയും ചേർത്തുപിടിച്ച് രഞ്ജിത്ത്, ഉടൻ സിനിമ പ്രഖ്യാപിക്കുമോ?

മോഹൻലാലും ഫഹദ് ഫാസിലും രഞ്ജിത്തും ഒന്നിച്ചുളള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ. ഒരു ഇതിഹാസവും മഹാ ഇതിഹാസവും പ്രഗത്ഭനായ എഴുത്തുകാരനൊപ്പം, അനു​ഗ്രഹീത നിമിഷം എന്നാണ് ചിത്രത്തിന് ശങ്കർ രാമകൃഷ്ണൻ നൽകിയ അടിക്കുറിപ്പ്.

മോഹൻലാലിനേയും ഫഹദിനേയും ചേർത്തുപിടിച്ച് രഞ്ജിത്ത്, ഉടൻ സിനിമ പ്രഖ്യാപിക്കുമോ?
'മുരളി', ജയസൂര്യയുടെ മികച്ച പ്രകടനങ്ങളിലേക്ക് ഒന്ന് കൂടി, 'വെള്ളം' അതിമനോഹരമെന്ന് ഉണ്ണി മുകുന്ദൻ

മികച്ച നിമിഷമായിരുന്നു എന്ന് ഛായാഗ്രാഹകൻ സുജിത്ത് വാസുദേവും പോസ്റ്റിനു താഴെ കമന്റ് ചെയ്തിരുന്നു. മൂവരും ഒന്നിക്കുന്ന സിനിമ വരുമോ എന്ന ആകാംഷയിലാണ് ചിത്രം കണ്ട പ്രേക്ഷകർ. ലാലിനെയും ഫഹദിനെയും ചേർത്തു പിടിച്ചിരിക്കുകയാണ് ചിത്രത്തിൽ രഞ്ജിത്ത്.

മോഹൻലാലും ഫഹദ് ഫാസിലും മുൻപ് റെഡ് വൈൻ എന്ന ചിത്രത്തിനായി ഒന്നിച്ചിരുന്നു. 2013ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സലാം ബാപു ആണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. മാലിക്, മലയൻകുഞ്ഞ്, പാട്ട്, പാച്ചുവും അത്ഭുത വിളക്കും തുടങ്ങിയ ചിത്രങ്ങളാണ് ഫഹദിന്റേതായി റിലീസിന് കാത്തിരിക്കുന്നത്.

No stories found.
The Cue
www.thecue.in