'ചെറുപ്പക്കാരനായ മുത്തച്ഛന്‍, 18 വര്‍ഷം മലയാളികളെ ചിരിപ്പിച്ചു', ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മരണത്തില്‍ അനുശോചിച്ച് കമല്‍ ഹാസന്‍

'ചെറുപ്പക്കാരനായ മുത്തച്ഛന്‍, 18 വര്‍ഷം മലയാളികളെ ചിരിപ്പിച്ചു', ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മരണത്തില്‍ അനുശോചിച്ച് കമല്‍ ഹാസന്‍

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മരണത്തില്‍ അനുശോചിച്ച് കമല്‍ ഹാസന്‍. 18 വര്‍ഷത്തോളം അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു, ചെറുപ്പക്കാരനായ മുത്തച്ഛനായിരുന്നു അദ്ദേഹമെന്നും കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. പമ്മല്‍ കെ സംബന്ധം എന്ന ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും കമല്‍ ഹാസനും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ബുധനാഴ്ച വൈകീട്ടോടെ പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ അന്ത്യം. 98 വയസായിരുന്നു. കൊവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1996ല്‍ പുറത്തുവന്ന ദേശാടനം ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ഒരാള്‍ മാത്രം, കളിയാട്ടം, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ്, അങ്ങനെ ഒരു അവധിക്കാലത്ത്, കൈക്കുടന്ന നിലാവ്, നോട്ട്ബുക്ക്, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, ലൗഡ് സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.

Kamal Hassan About Unnikrishnan Namboothiri

Related Stories

No stories found.
logo
The Cue
www.thecue.in