മമ്മൂട്ടി അമല്‍നീരദ് ചിത്രം ഫെബ്രുവരി ആദ്യം, സൗബിനും ശ്രീനാഥ് ഭാസിയും

മമ്മൂട്ടി അമല്‍നീരദ് ചിത്രം ഫെബ്രുവരി ആദ്യം, സൗബിനും ശ്രീനാഥ് ഭാസിയും

ലോക്ക് ഡൗണും കൊവിഡ് നിയന്ത്രണങ്ങളും സൃഷ്ടിച്ച ഇടവേള അവസാനിപ്പിച്ച് പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യുന്നു. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള പുതിയ സിനിമ ഫെബ്രുവരി 3ന് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്ത ദ പ്രീസ്റ്റ് ആണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച ചിത്രം. മാര്‍ച്ചില്‍ ഈ സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആയിരുന്നു ലോക്ക് ഡൗണ്‍. ദി പ്രീസ്റ്റ് ഫെബ്രുവരി 4നാണ് റിലീസ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രവുമാണ് ദി പ്രീസ്റ്റ്.

മമ്മൂട്ടി അമല്‍നീരദ് ചിത്രം ഫെബ്രുവരി ആദ്യം, സൗബിനും ശ്രീനാഥ് ഭാസിയും
സണ്ണി വെയ്‌നും ഗൗരി കിഷനും ഒന്നിക്കുന്ന 'അനുഗ്രഹീതന്‍ ആന്റണി'; ട്രെയിലര്‍ പുറത്തിറക്കി മമ്മൂട്ടി, വീഡിയോ

സൗബിന്‍ ഷാഹിറും, ശ്രീനാഥ് ഭാസിയും മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിലുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. അമല്‍ നീരദ് ചിത്രത്തിനായാണ് മമ്മൂട്ടി താടിയും മുടിയും നീട്ടിയത്.

2020 മാര്‍ച്ചില്‍ ബിഗ് ബി സീക്വല്‍ ബിലാലില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യാനിരിക്കെയായിരുന്നു കൊവിഡ് ലോക്ക് ഡൗണ്‍. ബിലാലിന് പകരം കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരിക്കുന്ന സിനിമയാണ് അമല്‍ നീരദ് ഒരുക്കുന്നത്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ ആണ് ദ പ്രീസ്റ്റിന് ശേഷമുള്ള മമ്മൂട്ടിയുടെ റിലീസ്. വണ്‍ എന്ന ചിത്രത്തിന് വേണ്ടി ഒരു ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. അമല്‍ നീരദ് ചിത്രത്തിന് ശേഷം രതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുക. ഹര്‍ഷാദ്, ഷറഫ്, സുഹാസ് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ.

മമ്മൂട്ടി അമല്‍നീരദ് ചിത്രം ഫെബ്രുവരി ആദ്യം, സൗബിനും ശ്രീനാഥ് ഭാസിയും
മമ്മൂട്ടി-മഞ്ജു വാര്യര്‍ കോമ്പിനേഷനിലെ ആദ്യ ഷോട്ട്, നിഗൂഡതകളുള്ള വൈദികന്‍: ജോഫിന്‍ ടി.ചാക്കോ അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in