'വിശ്വാസത്തെ വ്രണപ്പെടുത്തുന്നു, ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിച്ചു'; താണ്ഡവിനെതിരെ ബി.ജെ.പി

'വിശ്വാസത്തെ വ്രണപ്പെടുത്തുന്നു, ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിച്ചു'; താണ്ഡവിനെതിരെ ബി.ജെ.പി

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത വെബ്‌സീരീസ് താണ്ഡവിനെതിരെ പരാതി നല്‍കിയ ബി.ജെ.പി. ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും, വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് പരാതി. കേന്ദ്രവാര്‍ത്ത പ്രക്ഷേപണ മന്ത്രിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

താണ്ഡവ് ഹിന്ദു വിരുദ്ധ പരമ്പരയാണെന്നും ആരോപണമുണ്ട്. വെബ്‌സീരീസ് പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നിരുന്നു. ബാന്‍താണ്ഡവ്‌നൗ, ബോയ്‌കോട്ട് താണ്ഡവ് തുടങ്ങിയ ഹാഷ്ടാഗിലായിരുന്നു പ്രചരണം. അണിയറപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നും ആഹ്വാനമുണ്ട്.

സീരിസിലെ ഒരു രംഗത്തില്‍ ആയുബ് പരമശിവനായി സ്റ്റേജില്‍ വരുന്നുണ്ട്. രാമന്റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് ദിനംപ്രതി വര്‍ധിക്കുന്നു, അതിനാല്‍ പുതിയ ചിത്രങ്ങളെന്തെങ്കിലും പോസ്റ്റ് ചെയ്യണമെന്ന് തുടര്‍ന്ന് പറയുന്നുമുണ്ട്. ഈ രംഗമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബി.ജെ.പി എം.പി മനോജ് കോട്ടക് ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സീരീസ് ദളിത് വിരുദ്ധമാണെന്നും, വര്‍ഗീയ വിദ്വേഷം നിറഞ്ഞതാണെന്നുമായിരുന്നു ബി.ജെ.പി നേതാവ് കപില്‍ മിശ്ര ആരോപിച്ചത്.

നടന്‍ സെയ്ഫ് അലി ഖാന്‍, സംവിധായകന്‍ അലി അബ്ബാസ് സഫര്‍ എന്നിവര്‍ക്കെതിരെ ഛണ്ഡീഗഡ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സീരീസ് നിരോധിക്കണമെന്നാണ് ആവശ്യം.

BJP Complaint Against Tandav Web Series

Related Stories

No stories found.
logo
The Cue
www.thecue.in