'കെജിഎഫ് 2 ടീസർ പുകവലിയെ പ്രോത്സാഹിപ്പിച്ചു', യഷിനെതിരെ ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്

'കെജിഎഫ് 2 ടീസർ പുകവലിയെ പ്രോത്സാഹിപ്പിച്ചു', യഷിനെതിരെ ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്

'കെജിഎഫ്' രണ്ടാം ഭാഗത്തിന്റെ ടീസർ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നായകൻ യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. ടീസറിൽ യഷ് പുകവലിക്കുന്ന മാസ് രം​ഗങ്ങൾക്ക് 'കെജിഎഫ്' ആരാധകരുടെ ഇടയിൽ ആഘോഷിക്കപ്പെട്ടിരുന്നു. ഒരുപാട് ആരാധകരുളള ഒരു കന്നട നടൻ പുകവലി മാസ് രം​ഗങ്ങൾക്കായി ഉപയോ​ഗിക്കുന്നത് പുകവലിയെ പ്രോത്സാഹിപ്പിക്കലാണെന്നും സിഗററ്റ് ആന്റ് അദര്‍ ടൊബാക്കോ ആക്റ്റിന്റെ കീഴിലെ സെക്ക്ഷന്‍ 5ന്റെ ലംഘനമാണെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

'കെജിഎഫ് 2 ടീസർ പുകവലിയെ പ്രോത്സാഹിപ്പിച്ചു', യഷിനെതിരെ ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്
'മേക്കപ്പിന് തന്നെ വേണ്ടിവന്നു ഒന്നര മണിക്കൂർ, അധീര ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം'; 'കെജിഎഫ് ടു' വില്ലൻ, സഞ്ജയ് ദത്ത് പറയുന്നു

രണ്ടാം ഭാഗത്തിലെ യഷിന്റെ മേക്കോവറും, ടീസറിലെ രം​ഗങ്ങളും സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പുറത്തുവന്ന പോസ്റ്ററുകളിലും സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റുകളിലും സമാനമായ രം​ഗങ്ങളുണ്ട്. യഷിന്റെ യുവാക്കളായ ആരാധകരെ ഇത് ബാധിക്കുമെന്നാണ് ആന്റി ടൊബാക്കോ സെല്‍ അഭിപ്രായപ്പെടുന്നത്. ടീസറില്‍ നിന്നും പുകവലിക്കുന്ന സീനുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് നോട്ടീസിൽ.

നായകൻ യഷും വില്ലൻ സഞ്ജയ് ദത്തും ഒന്നിച്ചെത്തിയ ടീസർ രണ്ട് ദിവസത്തിനുള്ളിൽ 100 മില്യൺ കാഴ്ച്ചക്കാർ എന്ന റെക്കേർഡ് നേട്ടം കൈവരിച്ചിരുന്നു. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശാന്ത് നീലാണ് സംവിധായകന്‍. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Summary

Anti-Tobacco Cell raises objection to Yash’s smoking sequence in KGF: Chapter 2 teaser

Related Stories

The Cue
www.thecue.in