'അണ്ണന്‍ വന്താ ആറ്റംബോംബെ'ന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍, മാസ്റ്റര്‍ കേരളത്തിലെത്തുന്നത് ആറരക്കോടിക്ക്

'അണ്ണന്‍ വന്താ ആറ്റംബോംബെ'ന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍, മാസ്റ്റര്‍ കേരളത്തിലെത്തുന്നത് ആറരക്കോടിക്ക്

വിജയ് ചിത്രം മാസ്റ്റര്‍ 13ന് കേരളത്തിലും പ്രദര്‍ശനത്തിനെത്തും. പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം കേരളത്തിലെ തിയറ്ററുകള്‍ തുറക്കുന്നത് മാസ്റ്റര്‍ റിലീസിനൊപ്പമാണ്. അണ്ണന്‍ വന്താ ആറ്റംബോംബെന്നാണ് റിലീസ് പോസ്റ്ററിനൊപ്പം കേരളത്തിലെ വിതരണക്കാരിലൊരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍ കുറിച്ചിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ഫോര്‍ച്ച്യൂണ്‍ സിനിമാസും ചേര്‍ന്നാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. ആറരക്കോടി രൂപക്കാണ് കേരളത്തിലെ വിതരണാവകാശം വിതരണക്കാര്‍ നേടിയതെന്ന് ലിസ്റ്റിന്‍ പറഞ്ഞിരുന്നു.

കൈദിയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ്‌യും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രവുമാണ് മാസ്റ്റര്‍. സിനിമാ മേഖല മുന്നോട്ട് വച്ച ഉപാധികള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമുണ്ടായത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമ്പത് ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകണം ബുധനാഴ്ച മുതല്‍ പ്രദര്‍ശനം. ജനുവരി മുതല്‍ മാര്‍ച്ച് വരെ വിനോദ നികുതി ഒഴിവാക്കാനും, വൈദ്യുതി നിശ്ചിത ഫീസില്‍ 50 ശതമാനം ഇളവ് അനുവദിക്കാനും ലൈസന്‍സ് പുതുക്കേണ്ട കാലാവധി മാര്‍ച്ച് വരെ നീട്ടാനും സര്‍ക്കാര്‍ ചലച്ചിത്ര സംഘടനകളുമായുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു.

Master Release In Kerala

Related Stories

The Cue
www.thecue.in