മാസ്റ്റര്‍ സിനിമ ചോര്‍ന്നു, അപേക്ഷയുമായി സംവിധായകന്‍

മാസ്റ്റര്‍ സിനിമ ചോര്‍ന്നു, അപേക്ഷയുമായി സംവിധായകന്‍

ബുധനാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം മാസ്റ്റര്‍ ചോര്‍ന്നു. ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ അടക്കമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വിതരണക്കാര്‍ക്കായി നടത്തിയ പ്രത്യേക ഷോയ്ക്കിടെയാണ് ചിത്രം ചോര്‍ന്നതെന്നാണ് സംശയം. വിതരണകമ്പനിയിലെ ഒരു ജീവനക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മാസ്റ്ററിന്റെ സംവിധായകന്‍ ലോകേഷ് കനകരാജാണ് ചിത്രം ചോര്‍ന്ന കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ചോര്‍ന്ന രംഗങ്ങള്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ അവ ഷെയര്‍ ചെയ്യരുതെന്ന് ലോകേഷ് കനകരാജ് ട്വീറ്റില്‍ അഭ്യര്‍ത്ഥിക്കുന്നു.

'ഒന്നര വര്‍ഷം നീണ്ട കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് മാസ്റ്റര്‍ നിങ്ങളിലേക്കെത്തുന്നത്. നിങ്ങള്‍ തിയറ്ററില്‍ ചിത്രം ആസ്വാദിക്കുമെന്ന ഒരു പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്. ചിത്രത്തിന്റെ ചോര്‍ന്ന വീഡിയോ ക്ലിപ്പുകള്‍ നിങ്ങള്‍ക്ക് ലഭിച്ചാല്‍, ദയവായി അത് ഷെയര്‍ ചെയ്യരുത്. എല്ലാവര്‍ക്കും നന്ദി. ഒരു ദിവസം കൂടി കഴിഞ്ഞാല്‍ മാസ്റ്റര്‍ നിങ്ങളുടേതായിരിക്കും', ലോകേഷ് കനകരാജ് കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചോര്‍ന്ന രംഗങ്ങള്‍ പങ്കുവെക്കരുതെന്ന ആവശ്യവുമായി തമിഴ് താരങ്ങളും സിനിമാ പ്രവര്‍ത്തരും രംഗത്തെത്തിയിട്ടുണ്ട്. വിജയ്‌യും വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്ററിന്റെ തിരക്കഥയും ലോകേഷ് കനകരാജ് തന്നെയാണ്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Master Movie Scenes Leaked

Related Stories

The Cue
www.thecue.in