'മാസ്റ്റര്‍ കേരളത്തില്‍ 100 ശതമാനം ഉണ്ടാകും, മലയാള താരങ്ങളേക്കാള്‍ ഫാന്‍സ് വിജയ്ക്ക്': സഫീല്‍

'മാസ്റ്റര്‍ കേരളത്തില്‍ 100 ശതമാനം ഉണ്ടാകും, മലയാള താരങ്ങളേക്കാള്‍ ഫാന്‍സ് വിജയ്ക്ക്': സഫീല്‍

ജനുവരി 13ന് തന്നെ കേരളത്തില്‍ മാസ്റ്റര്‍ റിലീസ് ഉണ്ടാകുമെന്ന് ഫോര്‍ച്യൂണ്‍ സിനിമാസ് സാരഥി സഫീല്‍ പാലക്കാട്. മാസ്റ്റര്‍ കൊച്ചി-മലബാര്‍ മേഖലയില്‍ റിലീസ് ചെയ്യുന്നത് ഫോര്‍ച്യൂണ്‍ സിനിമാസാണ്. തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ചലച്ചിത്ര സംഘടനകള്‍ നടത്തുന്ന ചര്‍ച്ചയില്‍ പോസിറ്റിവായ തീരുമാനം ഉണ്ടാകുമെന്നും സഫീല്‍ പാലക്കാട് ദ ക്യു അഭിമുഖത്തില്‍ വ്യക്തമാക്കി.

ചലച്ചിത്ര സംഘടനകളുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന നിലയിലാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച നടക്കുന്നത്. മാസ്റ്റര്‍ റിലീസ് മുടങ്ങുന്ന സാഹചര്യമുണ്ടാകില്ല. കേരളത്തില്‍ മലയാള താരങ്ങളെക്കാള്‍ ഫാന്‍സ് ഉള്ളത് വിജയ്ക്കാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫാന്‍സ് അവരുടെ വികാരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ജനുവരി 13ന് എല്ലാ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള തിയറ്ററുകളില്‍ മാസ്റ്റര്‍ റിലീസ് ചെയ്യുമെന്നാണ് കരുതുന്നതെന്നും സഫീല്‍ പാലക്കാട്.

തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ഫിലിം ചേംബറും സിനിമാ സംഘടനാ പ്രതിനിധികളും നടത്തുന്ന ചര്‍ച്ചക്ക് ശേഷമേ തിയറ്ററുകള്‍ തുറക്കുന്ന കാര്യം തീരുമാനിക്കൂ എന്നാണ് ചലച്ചിത്ര സംഘടനകളുടെ നിലപാട്. തിയറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി ചലച്ചിത്ര മേഖല മുന്നോട്ട് വെക്കുന്ന ഉപാധികളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാകണമെന്നാണ് ആവശ്യം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിനോദ നികുതി ഒഴിവാക്കുക, ലൈസന്‍സ് ഫീ ആറ് മാസത്തേക്ക് എടുത്തുകളയുക. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ മാത്രം പ്രദര്‍ശമെന്ന തീരുമാനത്തില്‍ ഇളവ് എന്നിവയടങ്ങുന്നതാണ് സര്‍ക്കാരിന് മുന്നില്‍ സിനിമാ സംഘടനകളുടെ ആവശ്യം.

Safeel Palakkad On Master Release In Kerala

Related Stories

The Cue
www.thecue.in