'വിരുമാണ്ടി' 14ന് പ്രൈമിൽ, മേക്കിങ് വീഡിയോയിൽ ​ഡ്യൂപ്പില്ലാതെ കമൽഹാസൻ

'വിരുമാണ്ടി' 14ന് പ്രൈമിൽ, മേക്കിങ് വീഡിയോയിൽ ​ഡ്യൂപ്പില്ലാതെ കമൽഹാസൻ

കമൽഹാസൻ ചിത്രം 'വിരുമാണ്ടി' ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. 2004 ജനുവരി 14ന് പൊങ്കൽ റിലീസായിട്ടായിരുന്നു ചിത്രം തീയറ്ററുകളിലെത്തിയത്. 17ാം വർഷം ആഘോഷമാക്കുന്നതിന്റെ ഭാ​ഗമായി ഈ മാസം 14ന് ചിത്രം പ്രൈമിൽ റിലീസ് ചെയ്യും. ഇപ്പോൾ വിരുമാണ്ടിയുടെ മേക്കിങ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ.

കമൽഹാസൻ സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു. താരം കാളക്കൂറ്റനുമായി ഏറ്റുമുട്ടുന്ന രം​ഗങ്ങൾ അന്ന് തിയറ്ററിൽ നിറഞ്ഞ കയ്യടി നേടിയിരുന്നു. ജെല്ലിക്കെട്ട് രംഗങ്ങൾക്കു വേണ്ടി ചിത്രീകരിച്ച ഭാ​ഗങ്ങളിൽ ഡ്യൂപ്പില്ലാതെയാണ് കമൽ അഭിനയിച്ചത്. ആക്ഷൻ രം​ഗങ്ങളിലും മിതമായ ഇഫക്ടുകളാണ് ചിത്രത്തിൽ ഉപയോ​ഗിച്ചിട്ടുളളത്. റോപ്പ് മാത്രം ഉപയോ​ഗിച്ചുളള സാഹസിക രം​ഗങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മേക്കിങ് വീഡിയോയിൽ കാണാം.

അഭിരാമി, പശുപതി, നെപ്പോളിയൻ, രോഹിണി, നാസർ എന്നിവരായിരുന്നു വിരുമാണ്ടിയിലെ മറ്റ് അഭിനേതാക്കൾ. പ്രൈം റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയ്ലറും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കേശവ് പ്രകാശ് ആണ് ഛായാഗ്രഹണം. രാം സുധർശനും കമൽ ഹാസനും ചേർന്നായിരുന്നു ചിത്രത്തിന്റെ എ​ഡിറ്റിങ് നിർവ്വഹിച്ചത്. ഇളയരാജയുടേതാണ് സംഗീതം.

Related Stories

The Cue
www.thecue.in