'മേക്കപ്പിന് തന്നെ വേണ്ടിവന്നു ഒന്നര മണിക്കൂർ, അധീര ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം'; 'കെജിഎഫ് ടു' വില്ലൻ, സഞ്ജയ് ദത്ത് പറയുന്നു

'മേക്കപ്പിന് തന്നെ വേണ്ടിവന്നു ഒന്നര മണിക്കൂർ, അധീര ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം'; 'കെജിഎഫ് ടു' വില്ലൻ, സഞ്ജയ് ദത്ത് പറയുന്നു

'കെജിഎഫ്' രണ്ടാം ഭാ​ഗത്തിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രമാണ് സഞ്ജയ് ദത്തിന്റെ വില്ലൻ. താരത്തിന്റെ മേക്കോവറിനും ക്യാരക്ടർ പോസ്റ്ററിനും വലിയ പ്രതികരണമായിരുന്നു സോഷ്യൽ മീഡിയയിൽ. നായകൻ യഷും വില്ലൻ സഞ്ജയ് ദത്തും ഒന്നിച്ചെത്തിയ ടീസർ ഇറങ്ങി രണ്ട് ദിവസം പിന്നിടുമ്പോൾ 100 മില്യണിൽ അധികം കാഴ്ച്ചക്കാർ എന്ന റെക്കേർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇതുവരെ താൻ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് 'കെജിഎഫ് ചാപ്റ്റർ ടു'വിലെ അധീരയെന്ന് സഞ്ജയ് ദത്ത്. ഏകദേശം ഒന്നര മണിക്കൂർ വേണ്ടി വന്നു മേക്കപ്പിന് തന്നെ. കഥാപാത്രത്തെ ഉൾകൊള്ളാൻ ശാരീരിക തയ്യാറെടുപ്പുകൾക്കൊപ്പം മാനസിക തയ്യാറെടുപ്പും വേണ്ടി വന്നുവെന്ന് സഞ്ജയ് ദത്ത് പറയുന്നു.

'മേക്കപ്പിന് തന്നെ വേണ്ടിവന്നു ഒന്നര മണിക്കൂർ, അധീര ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം'; 'കെജിഎഫ് ടു' വില്ലൻ, സഞ്ജയ് ദത്ത് പറയുന്നു
‌7 ​ഗെറ്റപ്പുകളിൽ വിക്രം, വില്ലനായി ഇർഫാൻ പത്താൻ, ഒപ്പം റോഷന് മാത്യുവും; കോബ്ര ടീസർ

'എന്നെ സംബന്ധിച്ചിടത്തോളം തിരക്കഥയും കഥാതന്തുവുമാണ് കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. എല്ലാ കഥാപാത്രത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ക്യാരക്ടർ ചെയ്യുമ്പോഴും പ്രേക്ഷകർ നമ്മളിൽ നിന്നും വ്യത്യസ്തതയാണ് പ്രതീക്ഷിക്കുന്നത്. അധീരയും അത്തരമൊരു ക്യാരക്ടറാണ്. ഭയരഹിതനും ശക്തനും കരുണയില്ലാത്തവനുമാണ്. 'കെജിഎഫ് ചാപ്റ്റർ 1'ന്റെ തുടർച്ചയാണ് ഈ ചിത്രം. അതുകൊണ്ട് തന്നെ അതിലുണ്ടായിരുന്നതും അതിൽ കൂടുതലും ഇതിൽ പ്രതീക്ഷിക്കാം. യഷും ഞാനും തമ്മിലുളള ഏറ്റുമുട്ടലുകൾ വളരെ സ്വാഭാവികമായും രസകരമായും ചിത്രീകരിച്ചിട്ടുണ്ട്. ധാരാളം ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്. കൂടുതൽ പറയുന്നതിന് പകരം പ്രേക്ഷകർ ചിത്രം തീയറ്ററിൽ ആസ്വദിക്കട്ടെ.'

സിനിമയുടെ ഒന്നാം ഭാഗത്തെ വെല്ലുന്ന തരത്തിലാണ് രണ്ടാം ഭാഗത്തിന്റെ മേക്കിങ്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന 'കെജിഎഫ് 2'ന്‍റെ ചിത്രീകരണം ഓഗസ്റ്റ് 26നായിരുന്നു പുനരാരംഭിച്ചത്. 90 ശതമാനം രംഗങ്ങളും ലോക്ക്ഡൗണിന് മുമ്പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് സഞ്ജയ് ദത്ത് ചികിത്സയ്ക്കായി ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.

Related Stories

The Cue
www.thecue.in