സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ ചിത്രം, സൂചന നല്‍കി അഖില്‍ സത്യന്‍

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ ചിത്രം, സൂചന നല്‍കി അഖില്‍ സത്യന്‍

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിനൊപ്പം മലയാളിക്ക് ലഭിച്ചത് എക്കാലത്തും ആഘോഷിക്കപ്പെടുന്ന സിനിമകളാണ്. ഇതേ കൂട്ടുകെട്ട് വീണ്ടും എന്നാണ് ഒന്നിച്ചെത്തുന്നതെന്ന ചോദ്യം മൂന്ന് പേര്‍ക്ക് മുന്നിലുമെത്താറുണ്ട്. ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നതായി അഖില്‍ സത്യന്‍. പാച്ചുവും അത്ഭുതവിളക്കും എന്ന പുതിയ സിനിമയെക്കുറിച്ച് സംസാരിക്കവേയാണ് ഇക്കാര്യം ദ ക്യു'വിനോട് അഖില്‍ പറഞ്ഞത്.

അഖില്‍ സത്യന്‍ പറയുന്നു

സംഭവം ഉള്ളതാണ്. പക്ഷേ സിനിമ എന്നുവരുമെന്ന് പറയാനാവില്ല. ഞാന്‍ പ്രകാശന്‍ ചെയ്യുന്ന സമയത്ത് തന്നെ ശ്രീനി അങ്കിളും അച്ഛനും കൂടി ഇതിനെക്കുറിച്ച് ആലോചിച്ചിരുന്നു. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിനൊപ്പം ഇന്നുവരെ കാണാത്തൊരു പ്രശസ്ത വ്യക്തികൂടിയുണ്ട് ആ ത്രെഡില്‍. സംഭവം കേട്ടതുമുതല്‍ ലാല്‍ സാറും ഓക്കെയാണ്. എന്നുചെയ്യാം എന്നാണ് അദ്ദേഹം എപ്പോഴും ചോദിക്കുന്നത്. നമ്മളൊക്കെ പ്രതീക്ഷിക്കുന്ന, കൊതിക്കുന്ന ഒരു ലാല്‍-ശ്രീനിവാസന്‍ കൂട്ടിലെ ഹ്യൂമറുള്ള കഥയാണ് സംഭവം. ത്രെഡ് ആയിക്കഴിഞ്ഞു. ഇനി തിരക്കഥയെഴുതേണ്ട കാര്യമേയുള്ളു, അച്ഛന്റെ സിനിമകളുടെ തിരക്കും ശ്രീനി അങ്കിളിന്റെ ആരോഗ്യവും ഒന്ന് ശരിയായാല്‍ ഉടന്‍ പ്രതീക്ഷിക്കാം. അച്ഛന്റെ ഒരു പടം കഴിഞ്ഞ് ഗ്യാപ്പായാല്‍ മിക്കവാറും അത് സംഭവിച്ചിരിക്കും. ഞാന്‍ എന്റെ എല്ലാ കാര്യങ്ങളും മാറ്റിവച്ച് ആ പടത്തില്‍ അസിസ്റ്റ് ചെയ്യാന്‍ റെഡിയായിരിക്കുകയാണ്.

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ ചിത്രം, സൂചന നല്‍കി അഖില്‍ സത്യന്‍
ഫാന്റസിയല്ല, റിയലിസ്റ്റിക്കാണ്; മുമ്പ് കണ്ട ഫഹദല്ല: അഖില്‍ സത്യന്‍ അഭിമുഖം
സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ ചിത്രം, സൂചന നല്‍കി അഖില്‍ സത്യന്‍
പാച്ചുവും അത്ഭുതവിളക്കും, യാത്രയിലെ കഥയുമായി ഫഹദിനൊപ്പം അഖില്‍ സത്യന്‍

സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ടി.പി.ബാലഗോപാലന്‍ എം.എ, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ് എന്നിവയാണ് ഈ കൂട്ടുകെട്ടിലെത്തിയ സിനിമകള്‍.

Related Stories

The Cue
www.thecue.in