'മാസ്റ്റര്‍ മീറ്റ്സ് സ്റ്റുഡന്‍റ്', വിജയ് കാളിദാസ് കൂട്ടിൽ സിനിമ വരുമോ?

'മാസ്റ്റര്‍ മീറ്റ്സ് സ്റ്റുഡന്‍റ്', വിജയ് കാളിദാസ് കൂട്ടിൽ സിനിമ വരുമോ?

വിജയിയുമൊത്തുളള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കാളിദാസ് ജയറാം. 'നിങ്ങൾ ചെലവഴിച്ച സമയത്തിനും പ്രയത്നത്തിനും ഒരുപാട് നന്ദി, ഏറെ മൂല്യമുള്ള അനുഭവം' എന്നാണ് ദളപതിക്കൊപ്പമുളള നിമിഷത്തെ കാളിദാസ് അടയാളപ്പെടുത്തിയിരിക്കുന്നത്.

നെറ്റ്ഫ്ളിക്സിന്‍റെ അടുത്തിടെ റിലീസ് ചെയ്ത തമിഴ് ആന്തോളജി ചിത്രം 'പാവകഥൈകളി'ലെ കാളിദാസിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത 'തങ്കം' എന്ന ചിത്രത്തിൽ സത്താര്‍ എന്ന ടൈറ്റിൽ കഥാപാത്രമായിട്ടായിരുന്നു കാളിദാസ് എത്തിയത്. തമിഴിൽ വിജയിക്കൊപ്പം പുതിയ സിനിമയ്ക്ക് തയ്യാറെടുക്കുകയാണോ താരം എന്ന സംശയമാണ് ഇരുവരും ഒന്നിച്ചുളള ഫോട്ടോ കണ്ട പ്രേക്ഷകർക്ക്. 'മാസ്റ്റര്‍ മീറ്റ്സ് സ്റ്റുഡന്‍റ്' എന്നാണ് ചിത്രത്തിന് കാളിദാസ് നൽകിയിരിക്കുന്ന അടിക്കുറുപ്പ്.

'മാസ്റ്റര്‍ മീറ്റ്സ് സ്റ്റുഡന്‍റ്', വിജയ് കാളിദാസ് കൂട്ടിൽ സിനിമ വരുമോ?
മാസ്റ്ററിന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണം; തന്റെ കഥയെന്ന് കെ.രംഗദാസ്

ജനുവരി 13ന് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ് ചിത്രം 'മാസ്റ്റർ'. പൊങ്കല്‍ റിലീസുകള്‍ക്ക് മുന്നോടിയായി തമിഴ്നാട് സര്‍ക്കാര്‍ തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചെങ്കിലും കേന്ദ്ര ഇടപെടലിനെത്തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Related Stories

The Cue
www.thecue.in