മാസ്റ്ററിന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണം; തന്റെ കഥയെന്ന് കെ.രംഗദാസ്

മാസ്റ്ററിന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണം; തന്റെ കഥയെന്ന് കെ.രംഗദാസ്

വിജയ് നായകനാകുന്ന മാസ്റ്റര്‍ റിലീസിനൊരുങ്ങുന്നതിനിടെയാണ് മോഷണമാണെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജനുവരി 13ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെയാണ് തന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി കെ.രംഗദാസ് രംഗത്തെത്തിയിരിക്കുന്നത്.

2017 ഏപ്രിലില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ മാസ്റ്ററിന്റെ കഥ രജിസ്റ്റര്‍ ചെയ്‌തെന്നാണ് രംഗദാസിന്റെ വാദം. വിജയ് നായകനായ സര്‍ക്കാരും നേരത്തെ മോഷണ ആരോപണം നേരിട്ടിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Related Stories

The Cue
www.thecue.in