വിജയ് സാര്‍, ഇത് നരഹത്യയാണ്, ആളുകള്‍ മരിക്കുകയാണ്; മാസ്റ്റര്‍ റിലീസിനെതിരെ യുവഡോക്ടര്‍

വിജയ് സാര്‍, ഇത് നരഹത്യയാണ്, ആളുകള്‍ മരിക്കുകയാണ്; മാസ്റ്റര്‍ റിലീസിനെതിരെ യുവഡോക്ടര്‍

നൂറ് ശതമാനം ആളുകളെ കയറ്റി വിജയ് ചിത്രം മാസ്റ്റര്‍ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് യുവഡോക്ടര്‍. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി വിജയ് നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തിയറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. കൊവിഡ് നിയന്ത്രണത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിക്കുമ്പോള്‍ ഈ തീരുമാനം ദോഷം ചെയ്യുമെന്നാണ് അരവിന്ദ് ശ്രീനിവാസ് എഴുതിയ കുറിപ്പിന്റെ ഉള്ളടക്കം. പോണ്ടിച്ചേരി സ്വദേശിയാണ് ഡോക്ടര്‍ അരവിന്ദ് ശ്രീനിവാസ്.

ഡോക്ടര്‍ അരവിന്ദ് ശ്രീനിവാസിന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍

ഞാന്‍ തളര്‍ന്നിരിക്കുന്നു. ഞങ്ങള്‍ എല്ലാം തളര്‍ന്നിരിക്കുകയാണ്. എന്നെപ്പോലുള്ള ആയിരക്കണക്കിന് ഡോക്ടര്‍മാരും. ആരോഗ്യ പ്രവര്‍ത്തകരും, പോലീസ് ഉദ്യോഗസ്ഥരും, ശുചീകരണ തൊഴിലാളികള്‍ തളര്‍ന്നിരിക്കുകയാണ് മഹാമാരിയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ അടിത്തട്ടില്‍ നിന്നും പരമാവധി പ്രയത്‌നിക്കുകയാണ് ഞങ്ങള്‍. ഞങ്ങളുടെ ജോലിയെ ഞാന്‍ മഹത്വവത്കരിക്കുന്നില്ല, കാരണം അതിന് ചിലപ്പോള്‍ വലിയ പ്രധാന്യമുള്ളതായി കാണുന്നയാള്‍ക്ക് അനുഭവപ്പെടണമെന്നില്ല. ഞങ്ങള്‍ക്ക് മുന്നില്‍ ക്യാമറകളില്ല. ഞങ്ങള്‍ സ്റ്റണ്ട് സീക്വന്‍സുകള്‍ ചെയ്യില്ല. ഞങ്ങള്‍ ഹീറോകളല്ല. എന്നാല്‍ ശ്വസിക്കാന്‍ കുറച്ച് സമയം ഞങ്ങള്‍ അര്‍ഹിക്കുന്നു. ആരുടെയെങ്കിലും സ്വാര്‍ത്ഥതയ്ക്കും അത്യാഗ്രഹത്തിനും ഇരയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

ജനുവരി 13നാണ് പൊങ്കല്‍ റിലീസായി മാസ്റ്റര്‍ എത്തുന്നത്. മാസ്‌ക് ധരിച്ചും കൊവിഡ് മുന്‍കരുതലോടെയും ആളുകളെ തിയറ്ററുകളില്‍ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ വിജയ് നായകനായ മാസ് ചിത്രമെന്ന നിലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്.

മഹാമാരി ഇനിയും അവസാനിച്ചിട്ടില്ല. ഈ ദിവസം വരെ രോഗം ബാധിച്ച് ആളുകള്‍ മരിക്കുന്നു. തിയേറ്ററുകളില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ആത്മഹത്യാപരമാണ്. ഇത് നരഹത്യയാണ്, കാരണം തീരുമാനം എടുക്കുന്നവരോ നായകന്മാരോ ആരും തന്നെ ജനക്കൂട്ടത്തിനിടയിലിരുന്ന് സിനിമ കണ്ട് സ്വന്തം ജീവന്‍ അപകടത്തിലാക്കുമെന്ന് തോന്നുന്നില്ലെന്നും യുവഡോക്ടര്‍. ഇത് നഗ്‌നമായ ഒരു ബാര്‍ട്ടര്‍ സംവിധാനമാണ്, പണത്തിനായി ജീവിതം വ്യാപാരം ചെയ്യുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Summary

Master release: A Doctor's 'Open Letter' to Thalapathy Vijay

Related Stories

The Cue
www.thecue.in