ദൃശ്യം ഒ.ടി.ടിയില്‍ തന്നെ; റിലീസില്‍ തിയേറ്ററുകളുമായി കരാറില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

ദൃശ്യം ഒ.ടി.ടിയില്‍ തന്നെ; റിലീസില്‍ തിയേറ്ററുകളുമായി കരാറില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാറില്ല. കുഞ്ഞാലിമരയ്ക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.

കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമ നിര്‍മ്മിക്കുന്നതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് ആലോചിക്കാതെയാണ് ചില അംഗങ്ങള്‍ പ്രതികരിക്കുന്നത്. ദൃശ്യം 2 ഒടിടിക്ക് വേണ്ടി എടുത്ത സിനിമയല്ല. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടായിരുന്നെങ്കില്‍ മോഹന്‍ലാലിനെ വച്ച് പത്ത് പടം നിര്‍മ്മിക്കാമായിരുന്നുവെന്നും ആന്‍ണി പെരുമ്പാവൂര്‍ പറഞ്ഞു.

ദൃശ്യം 2ന്റെ ഒ.ടി.ടി റിലീസിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. അമ്മയുടെ ഭാരവാഹിയായ മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിനെതിരെയാണ് വിമര്‍ശനം.

Related Stories

The Cue
www.thecue.in