ഇരുതലയുള്ള ആ ഒറ്റവാക്ക്, 'തീർപ്പ്'; രതീഷ് അമ്പാട്ട്-മുരളി ഗോപി ചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തും

ഇരുതലയുള്ള ആ ഒറ്റവാക്ക്, 'തീർപ്പ്'; രതീഷ് അമ്പാട്ട്-മുരളി ഗോപി ചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തും

'കമ്മാരസംഭവം' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപി- രതീഷ് അമ്പാട്ട് കൂട്ടുകെട്ടിൽ 'തീർപ്പ്'. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ’വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീർപ്പ്!’ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ.

വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് - തീർപ്പ്! #Theerppu Here is the title poster of...

Posted by Vijay Babu on Saturday, January 2, 2021

വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ചിത്രവുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Summary

ratheesh ambatt and murali gopi again joins for theerppu starring prithviraj and indrajith

Related Stories

The Cue
www.thecue.in