രാജീവ് രവി ചിത്രം 'തുറമുഖം' ഈദ് റിലീസിന്, മേയ് 13ന് തീയറ്റററിൽ

രാജീവ് രവി ചിത്രം 'തുറമുഖം' ഈദ് റിലീസിന്, മേയ് 13ന്  തീയറ്റററിൽ

'കമ്മട്ടിപ്പാട'ത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' ഈദ് റിലീസായി മേയ് 13ന് തീയറ്ററുകളിലെത്തും. ജനുവരി അഞ്ചിന് തീയറ്ററുകൾ തുറക്കാമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് പ്രഖ്യാപനം. അമ്പതുകളിൽ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നാടകപ്രവർത്തകനും ചലച്ചിത്രകാരനുമായ ഗോപൻ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയാണ് ചിത്രത്തിൽ നായകൻ.

രാജീവ് രവി ചിത്രം 'തുറമുഖം' ഈദ് റിലീസിന്, മേയ് 13ന്  തീയറ്റററിൽ
'അടി' ഷൂട്ടിങ് പൂർത്തിയായി, 'നാൻസി റാണി' ബ്രേക്കിന് ശേഷം തുടങ്ങും, മറ്റൊരു ചിത്രവും ലിസ്റ്റിലുണ്ട്', അഹാന കൃഷ്ണ

'ഇയ്യോബിന്റെ പുസ്തക'ത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ഗോപൻ ചിദംബരം. തൊഴിലവസരം വിഭജിക്കുന്നതിനായി കൊച്ചി തുറമുഖത്ത് ഏർപ്പെടുത്തിയിരുന്ന ചാപ്പ (ലോഹ ടോക്കൺ) സമ്പ്രദായവും ഇതിനെതിരെ നടന്ന തൊഴിലാഴി സമരവും വെടിവയ്പ്പുമെല്ലാമാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നാണ് സൂചന. വഞ്ചികളുമായി കപ്പലിനടുത്തേക്ക് നീങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ ചിത്രമായിരുന്നു 'തുറമുഖം' ഫസ്റ്റ് ലുക്ക്.

നിവിൻ പോളിയെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷാ സജയൻ, അർജുൻ അശോകൻ, പൂർണിമാ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. പീരിഡ് ഡ്രാമ സ്വഭാവത്തിലുള്ള ചിത്രം ഈവർഷത്തെ മലയാളത്തിന്റെ പ്രതീക്ഷകളിലൊന്നാണ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് തുറമുഖം നിർമ്മിക്കുന്നത്. 'മൂത്തോന്'‍ എന്ന ചിത്രത്തിന് പിന്നാലെ നിവിൻ പോളി എന്ന നടന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്ന സിനിമയായിരിക്കും 'തുറമുഖം' എന്നാണ് റിപ്പോർട്ടുകൾ.

Summary

Rajeev Ravi’s 'Thuramukham', theatre release on may 13

Related Stories

The Cue
www.thecue.in