
ഒരിടവേളക്ക് ശേഷം സന്തോഷ് ശിവൻ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘മുംബൈകര്‍’ ജനുവരിയിൽ ചിത്രീകരണത്തിലേയ്ക്ക്. സംവിധായകന് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'മാനഗര'ത്തിന്റെ റീമേക്ക് ആണ് മുംബൈകര്‍. ലോകേഷിന്റെ ആദ്യ ചിത്രമായിരുന്നു 'മാനഗരം'.
വിക്രാന്ത് മസ്സേ, വിജയ് സേതുപതി, ടാനിയ മണിക്ടാല എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. സിനിമയുടെ ഭാഗമാകുന്നതില്‍ സന്തോഷമെന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്ററിനൊപ്പം വിജയ് സേതുപതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 2008ല്‍ പുറത്തിറങ്ങിയ ‘തഹാന്’ ആണ് മുമ്പ് സന്തോഷ് ശിവന് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം.
മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിന് ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളചിത്രം ‘ജാക്ക് ആന്‍ഡ് ജില്’ ആണ് സന്തോഷ് ശിവന് അവസാനമായി സംവിധാനം ചെയ്ത ചിത്രം. സന്തോഷ് ശിവന്, അജില്‍ എസ്.എം. എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഗോകുലം ഗോപാലനും സന്തോഷ് ശിവനും ചേര്‍ന്നാണ് നിര്‍മ്മാണം.
Vijay Sethupathi teams up with Santosh Sivan for Mumbaikar