'പടം തുടങ്ങുന്നു'; സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കും

'പടം തുടങ്ങുന്നു'; സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കും

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാന്‍ അനുമതി. ആകെ സീറ്റുകളുടെ പകുതി ആളുകള്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവു. തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണുവിമുക്തമാക്കണം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബാറുകള്‍ അടക്കം സംസ്ഥാനത്ത് തുറന്നിട്ടും തിയേറ്ററുകള്‍ക്ക് അനുമതി നല്‍കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിയേറ്ററുകളടച്ചതോടെ ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്നും അത് കണക്കിലെടുത്താണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി 5 മുതൽ തന്നെ ആരാധനാലയങ്ങളിലെ ഉത്സവം, കലാപരിപാടികള്‍ എന്നിവക്കും അനുമതിയുണ്ട്. ഇന്ഡോ‍റിൽ 100ഉം ഔട്ട് ഡോറിൽ 200 പേരെയുമാണ് പരമാവധി അനുവദിക്കുക. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം. പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും അതുറപ്പാക്കും. 10 മാസത്തിലേറെയായി കലാപരിപാടികൾ നടത്താനാകുന്നില്ല. അത് മൂലം കലാകാരൻമാർ ബുദ്ധിമുട്ടിലാണ്. ആ ആശങ്ക കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

The Cue
www.thecue.in