ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പോസ്റ്റുകൾ നീക്കം ചെയ്ത് ദീപിക പദുക്കോണ്‍, ഹാക്ക് ചെയ്യപ്പെട്ടതോ, അതോ പ്രൊമോഷൻ തന്ത്രമോ എന്ന് ആരാധകർ

ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പോസ്റ്റുകൾ നീക്കം ചെയ്ത് ദീപിക പദുക്കോണ്‍, ഹാക്ക് ചെയ്യപ്പെട്ടതോ, അതോ പ്രൊമോഷൻ തന്ത്രമോ എന്ന് ആരാധകർ

പുതുവര്‍ഷദിനത്തിൽ തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും മുഴുവൻ പോസ്റ്റുകളും നീക്കം ചെയ്ത് നടി ദീപിക പദുക്കോണ്‍. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്നാണ് ആരാധകരുടെ സംശയം. പുതിയ സിനിമയുടെ പ്രൊമോഷൻ തന്ത്രമാണോ ഇതെന്നും സംശയിക്കുന്നവരുണ്ട്.

പോസ്റ്റുകൾ നീക്കം ചെയ്തെങ്കിലും അക്കൗണ്ടുകൾ ഇപ്പോഴും നിലവിലുണ്ട്. 52.5 മില്യൺ ഫോളോവേഴ്സാണ് ദീപികയ്ക്ക് ഇൻസ്റ്റ​ഗ്രാമിൽ ഉള്ളത്. 27.7 മില്യൺ ആളുകളാണ് നടിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പോസ്റ്റുകൾ നീക്കം ചെയ്ത് ദീപിക പദുക്കോണ്‍, ഹാക്ക് ചെയ്യപ്പെട്ടതോ, അതോ പ്രൊമോഷൻ തന്ത്രമോ എന്ന് ആരാധകർ
ദൃശ്യം 2 തിയേറ്ററിലേക്കില്ല, പുതുവര്‍ഷത്തില്‍ ആമസോണ്‍ പ്രൈമിലൂടെ ടീസറും പ്രഖ്യാപനവും

പുതുവര്‍ഷാഘോഷങ്ങളുടെ ഭാ​ഗമായി രണ്‍വീര്‍ സിങ്ങിനൊപ്പം രാജസ്ഥാനിലെ രന്‍തമ്പോറിലാണ് ഇപ്പോള്‍ ദീപിക ഉള്ളത്. സംവിധായകൻ ശകുന്‍ ബത്രയുടെ ചിത്രത്തിലാണ് ദീപിക അടുത്തതായി വേഷമിടുന്നത്. അനന്യ പാണ്ഡെ, സിദ്ധാര്‍ത്ഥ് ചതുര്‍വേദി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. രണ്‍വീര്‍സിങ്ങിനെ നായകനാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് സിനിമ '83'ലും ദീപിക എത്തും. ചിത്രത്തിന്റെ സഹ നിർമാതാവ് കൂടിയാണ് താരം.

Summary

Deepika Padukone deletes all her posts on Instagram and Twitter

Related Stories

The Cue
www.thecue.in