'മുണ്ട് മടക്കിയുടുത്ത് മാസ് ലുക്കില്‍ മോഹന്‍ലാല്‍', ചിത്രം വൈറല്‍

'മുണ്ട് മടക്കിയുടുത്ത് മാസ് ലുക്കില്‍ മോഹന്‍ലാല്‍', ചിത്രം വൈറല്‍

ചിത്രീകരണം പുരോഗമിക്കുന്ന മോഹന്‍ലാല്‍-ബി.ഉണ്ണികൃഷ്ണന്‍ ചിത്രം 'ആറാട്ടി'ന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍. മുണ്ട് മടക്കിയുടുത്ത് മാസ് ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെയും ചിത്രത്തില്‍ കാണാം.

ബെന്‍സ് കാറില്‍ പുറകിലെ സീറ്റില്‍ നിന്ന് കൂളിംഗ് ഗ്ലാസും ചുവന്ന ഷര്‍ട്ടുമായി എഴുന്നേല്‍ക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പിന്നില്‍ നിന്നുള്ള ഫോട്ടോയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്കായി പുറത്തുവന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ട് എത്തിയ ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഹ്യൂമറിനും ആക്ഷനും പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രവുമാണ് ആറാട്ട്.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന 'ആറാട്ടി'ന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണ്. വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും രാഹുല്‍ രാജ് സംഗീതസംവിധാനവും. ജോസഫ് നെല്ലിക്കല്‍ പ്രൊഡക്ഷന്‍ ഡിസൈനും ഷാജി നടുവില്‍ ആര്‍ട്ട് ഡയറക്ഷനും. സ്റ്റെഫി സേവ്യര്‍ ആണ് കോസ്റ്റിയൂംസ്. ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരാണ് ഗാനരചന.

My first day at aarattu

Posted by Shameer Muhammed on Wednesday, December 30, 2020

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹന്‍ലാലിനെ കൂടാതെ നെടുമുടി വേണു, സിദ്ദീഖ്, വിജയരാഘവന്‍, ശ്രദ്ധാ ശ്രീനാഥ്, രചന നാരായണന്‍ കുട്ടി, ജോണി ആന്റണി, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ഷീല, നന്ദു, മാളവിക എന്നിവരും ചിത്രത്തിലുണ്ട്. ഏറെ കാലത്തിന് ശേഷം വരിക്കാശേരി മനയില്‍ ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് ആറാട്ട്.

Mohanlal's New Photo From Aarattu Location

Related Stories

The Cue
www.thecue.in