പരിയേറും പെരുമാള്‍ ജോഡികള്‍ക്കൊപ്പം മലയാളിയുടെ തമിഴ് ചിത്രം

പരിയേറും പെരുമാള്‍ ജോഡികള്‍ക്കൊപ്പം മലയാളിയുടെ തമിഴ് ചിത്രം

കൈദിയുടെവിജയത്തിന് ശേഷം നരേന്‍, പരിയേറും പെരുമാളിലെ ഹിറ്റ് ജോഡികളായ കതിര്‍-ആനന്ദി എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി മലയാളി സംവിധായകന്റെ തമിഴ് ചിത്രം. സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത മലയാളികളായ ലവനും കുശനുമാണ്.

AAAR പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം.ത്രില്ലര്‍ സ്വഭാവമുള്ള സിനിമ അടുത്ത വര്‍ഷം ആദ്യം കേരളത്തിലും ചെന്നൈയിലുമായി ചിത്രീകരണം ആരംഭിക്കും.

കതിറും ആനന്ദിയും മുന്‍പ് ചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളായാണ് ത്രില്ലറില്‍ എത്തുന്നതെന്ന് സാക് ഹാരിസ്. വി.എഫ്.എക്‌സ് രംഗത്ത് മലയാളത്തിലും തമിഴിലും സജീവമായ ലവനും കുശനും നിര്‍മ്മാണ രംഗത്ത് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ പ്രൊജക്ടിനുണ്ട്.

Related Stories

The Cue
www.thecue.in