'വിശ്വാസികളെ കൊഞ്ഞണം കുത്തി കാണിക്കരുത്', സെഫിയുടെയും കോട്ടുരിന്റെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങണമെന്ന് ജൂഡ് ആന്റണി

'വിശ്വാസികളെ കൊഞ്ഞണം കുത്തി കാണിക്കരുത്', സെഫിയുടെയും കോട്ടുരിന്റെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങണമെന്ന് ജൂഡ് ആന്റണി

അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ സെഫിയുടെയും ഫാദര്‍ തോമസ് കോട്ടൂരിന്റെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങണമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി. പ്രതികള്‍ക്ക് ശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.

'ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം. സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുത്', ജൂഡ് ആന്റണി കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും, സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും, പിഴയുമാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അഭയക്കൊല കേസില്‍ കോടതി വിധി പറഞ്ഞത്.

Related Stories

The Cue
www.thecue.in