'സിനിമയുടെ പേര് പറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു, ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു'; ബോബന്‍ സാമുവല്‍

'സിനിമയുടെ പേര് പറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു, ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു'; ബോബന്‍ സാമുവല്‍

പുണ്യാളനാകാന്‍ സ്വഭാവസര്‍ട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല മനസാക്ഷി എന്നൊന്ന് ഉണ്ടായാല്‍ മതിയെന്ന് സംവിധായകന്‍ ബോബന്‍ സാമുവല്‍. സിസ്റ്റര്‍ അഭയ കേസിന്റെ വിധി വന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും മൊഴിമാറ്റാത്ത കേസിലെ മുഖ്യസാക്ഷിയായ രാജുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നുവെന്നും, ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാളനായി വാഴ്ത്തുകയാണെന്നും, ഈ കാര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബോബന്‍ സാമുവല്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പോസ്റ്റിന്റെ പൂര്‍ണരൂപം:

'എന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാള നായി വാഴ്ത്തുന്നു. ഒരു കാര്യമെ ആസിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല 'മനസാക്ഷി'എന്നൊന്ന് ഉണ്ടായാല്‍ മതി, കാലമേ നന്ദി.'

എന്റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ്...

Posted by Boban Samuel on Tuesday, December 22, 2020

Related Stories

The Cue
www.thecue.in