നിവിന്‍ പോളിയുടെ മേക്കപ്പ്മാന്‍ അപകടത്തില്‍ മരിച്ചു; ഹൃദയം തകര്‍ത്തുവെന്ന് കുറിപ്പ്

നിവിന്‍ പോളിയുടെ മേക്കപ്പ്മാന്‍ അപകടത്തില്‍ മരിച്ചു; ഹൃദയം തകര്‍ത്തുവെന്ന് കുറിപ്പ്

നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളി (37) അപകടത്തില്‍ മരിച്ചു. ക്രിസ്മസ് സ്റ്റാര്‍ തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എട്ടുവര്‍ഷമായി നിവിന്‍ പോളിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മേക്കപ്പ്മാന്‍ ഷാജി പുല്‍പ്പള്ളി സഹോദരനാണ്. ഷാബു പുല്‍പ്പള്ളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. ഷാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍, ഗീതുമോഹന്‍ദാസ്, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷിബുവിന്റെ വിയോഗവാര്‍ത്ത തങ്ങളുടെ ഹൃദയം തകര്‍ത്തുവെന്നായിരുന്നു ഗീതു മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സ്, വിക്രമാദിത്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്. നിവിന്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ തനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്നും, ഈ നഷ്ടം പകരംവെക്കാനാകാത്തതാണെന്നും ദുല്‍ഖര്‍ കുറിച്ചു.

Makeup Man Shabu Pulpally Passes Away

No stories found.
The Cue
www.thecue.in