'മുമ്പ് പടികൾ കയറുമ്പോൾ ശ്വാസം നിന്നുപോവുമായിരുന്നു, ഇപ്പോൾ 22 കിലോ കുറച്ചു'; വിസ്മയ മോഹൻലാൽ

'മുമ്പ് പടികൾ കയറുമ്പോൾ ശ്വാസം നിന്നുപോവുമായിരുന്നു, ഇപ്പോൾ 22 കിലോ കുറച്ചു'; വിസ്മയ മോഹൻലാൽ

ശരീരഭാരം കുറച്ച അനുഭവം വിവരിച്ച് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. തായ്ലൻഡിലെ ആയോധനകലാ പരിശീലനത്തിലൂടെ വിസ്മയ കുറച്ചത് 22 കിലോ ഭാരമാണ്. മുമ്പ് പടികൾ കയറാനും മറ്റും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ വലുതായിരുന്നെന്നും ഇപ്പോൾ ഒരുപാട് സുഖം തോന്നുന്നുണ്ടെന്നും വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തായ്‍ലൻഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകൻ ടോണിക്കും നന്ദിയും പറയുന്നുണ്ട്. പരിശീലനങ്ങൾക്കായി ഇതിലും മികച്ച ഇടമില്ലെന്നും ജീവിതംതന്നെ മാറിമറിഞ്ഞെന്നുമാണ് വിസ്മയ കുറിച്ചിരിക്കുന്നത്.

വിസ്മയയുടെ കുറിപ്പ്:

‘തായ‍ലൻഡിൽ ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള അദ്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുവേണ്ടി ഒന്നും ചെയ്യാതെ വർഷങ്ങൾ ചിലവഴിച്ചു. പടികൾ കയറുമ്പോൾ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോഴിതാ ഞാൻ 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു.

എന്തൊരു സാഹസികമായ യാത്രയായിരുന്നു ഇത്. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നതു മുതൽ അതിമനോഹരമായ കുന്നുകൾ കയറുന്നതും സൂര്യാസ്മയ നീന്തലുകളും ഒരു പോസ്റ്റ്കാർഡു പോലെ തോന്നിപ്പിക്കുന്നു. ഇത് ചെയ്യാൻ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ ഏറ്റവും മികച്ച കോച്ച്. ദിവസത്തിലെ ഓരോ നിമിഷവും അദ്ദേഹത്തിന്റെ നൂറു ശതമാനം പരിശ്രമവും എനിക്കായി നൽകി. എല്ലായ്പ്പോഴും പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകൾ പറ്റിയപ്പോൾ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളിൽ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളിൽ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.

'മുമ്പ് പടികൾ കയറുമ്പോൾ ശ്വാസം നിന്നുപോവുമായിരുന്നു, ഇപ്പോൾ 22 കിലോ കുറച്ചു'; വിസ്മയ മോഹൻലാൽ
'മനുഷ്യനായാണ് ജനിച്ചതും വളർന്നതും', ജാതി ഏതെന്ന ചോദ്യത്തിന് രചന നാരായണൻകുട്ടിയുടെ മറുപടി.

ഭാരം കുറയ്ക്കുക എന്നതിലുപരി എനിക്ക് ഇവിടെ നിന്ന് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങൾ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നിൽ വിശ്വസിക്കാൻ പഠിച്ചു, എന്നെ പുഷ് ചെയ്യാനും, ചെയ്യണമെന്നു പറയുന്നതിനേക്കാളും അത് പ്രാവർത്തികമാക്കാനും പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകൾക്ക് നടുവിലായിരുന്നു ഞാൻ. തീർച്ചയായും ഞാൻ മടങ്ങിവരും! ’ ഒരു കോടി നന്ദി...' വിസ്മയ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in