മലയാളത്തില്‍ നിന്ന് കപ്പേള, തമിഴില്‍ നിന്ന് ദുല്‍ഖര്‍ ചിത്രവും, തെലുങ്കില്‍ അല്ലുവും; നെറ്റ്ഫ്ളിക്സ് ടോപ് ടെന്‍ സിനിമകള്‍

മലയാളത്തില്‍ നിന്ന് കപ്പേള, തമിഴില്‍ നിന്ന് ദുല്‍ഖര്‍ ചിത്രവും, തെലുങ്കില്‍ അല്ലുവും; നെറ്റ്ഫ്ളിക്സ് ടോപ് ടെന്‍ സിനിമകള്‍

നെറ്റ്ഫ്ളിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമകളില്‍ മലയാളത്തില്‍ നിന്ന് കപ്പേള. മുസ്തഫ സംവിധാനം ചെയ്ത് അന്ന ബെന്നും, റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ലോക്ക് ഡൗണിലാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. തമിഴില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താല്‍, തെലുങ്കില്‍ നിന്ന് മഹേഷിന്റെ പ്രതികാരം റീമേക്ക് ആയ ഉമാ മഗേശ്വര ഉഗ്ര രൂപസ്യ, അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരമുലു എന്നീ ചിത്രങ്ങളം ടോപ് ടെന്നില്‍ ഉണ്ട്.

നെറ്റ്ഫ്ളിക്സ് ഒറിജിനലായി എത്തിയ എക്സ്ട്രാക്ഷന്‍, റാത് അകേലി ഹേ, മലാംഗ് ആന്‍ഡ് ദ ഓള്‍ഡ് ഗാര്‍ഡ് എന്നിവയാണ് പോപ്പുലര്‍ ത്രില്ലര്‍. ലുഡോ പോപ്പുലര്‍ കോമഡി ചിത്രം. നെറ്റ്ഫ്ളിക്സ് ഇന്ത്യ വൈസ് പ്രസിഡന്റ് മോണിക്കാ ഷെര്‍ഗിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യയിലെ 80 ശതമാനം ആളുകളും എല്ലാ ആഴ്ചയും സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും അവര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യയിലെ കാഴ്ചക്കാരില്‍ വലിയ തോതിലുള്ള വര്‍ധനവുണ്ടായതായും നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചു. നോണ്‍-ഫിക്ഷന്‍, കൊറിയന്‍ ഡ്രാമകള്‍, കിഡ്‌സ് എന്നിവയടക്കമുള്ള കാറ്റഗറികളില്‍ കാഴ്ച്ചക്കാരുടെ എണ്ണം വര്‍ധിച്ചു. ഇന്റര്‍നാഷണല്‍ സീരീസുകളില്‍ മണി ഹീസ്റ്റും ഡാര്‍ക്കുമാണ് ഏറ്റവും അധികം ഇന്ത്യക്കാര്‍ കണ്ടത്. 95 ദിവസത്തെ ടോപ് 10 ലിസ്റ്റില്‍ ഡാര്‍ക്കും, 170 ദിവസത്തെ ടോപ് 10 ലിസ്റ്റില്‍ മണി ഹീസ്റ്റും ഇടം പിടിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in