ജല്ലിക്കട്ടിലും സൂരറൈ പോട്രിലും അന്ധകാരത്തിലും ഷങ്കറിനെ ആകര്‍ഷിച്ചത്, ട്വീറ്റ്

ജല്ലിക്കട്ടിലും സൂരറൈ പോട്രിലും അന്ധകാരത്തിലും ഷങ്കറിനെ ആകര്‍ഷിച്ചത്, ട്വീറ്റ്

മികച്ച പ്രതികരണങ്ങള്‍ നേടിയ ജല്ലിക്കട്ട്, സൂരറൈ പോട്ര്, അന്ധകാരം എന്നീ ചിത്രങ്ങളില്‍ തന്നെ ഏറെ ആകര്‍ഷിച്ച ഘടകങ്ങള്‍ എന്താണെന്ന് വിവരിച്ച് സംവിധായകന്‍ ഷങ്കര്‍. ആരാധകരോട് സംവദിക്കവെയായിരുന്നു താന്‍ ഈയടുത്ത് ആസ്വദിച്ച ചിത്രങ്ങളില്‍ ഏറ്റവും ആകര്‍ഷിച്ച ഘടകങ്ങള്‍ സംവിധായകന്‍ വ്യക്തമാക്കിയത്.

ജല്ലിക്കട്ടിന് വേണ്ടി സംഗീതസംവിധായകന്‍ പ്രശാന്ത് പിള്ള ഒരുക്കിയത് ഏറെ സവിശേഷവും വ്യത്യസ്തവുമായി സംഗീതമാണെന്നായിരുന്നു ഷങ്കര്‍ കുറിച്ചത്. സുധ കൊങ്കരയുടെ സൂരറൈ പോട്രിന് ആത്മാര്‍ത്ഥമായ സംഗീതമാണ് ജി.വി.പ്രകാശ് നല്‍കിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വി.വിഗ്നരാജന്റെ അന്ധകാരത്തിലെ എഡ്വിന്‍ സകായ്‌യുടെ ഗംഭീര ഛായാഗ്രഹണമെന്നും അദ്ദേഹം പ്രശംസിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അടുത്തിടെ ആസ്വദിച്ചത്... ജി.വി.പ്രകാശിന്റെ ആത്മാവുള്ള സംഗീതത്തിനൊപ്പം സൂരറൈ പോട്ര് സിനിമ. അന്ധകാര'ത്തിലെ എഡ്‌വിന്‍ സകായ്‌യുടെ ഗംഭീര ഛായാഗ്രഹണം. മലയാളചിത്രം ജല്ലിക്കട്ടിനുവേണ്ടി പ്രശാന്ത് പിള്ള ഒരുക്കിയ ഏറെ സവിശേഷവും വ്യത്യസ്തവുമായ സംഗീതം', ട്വീറ്റില്‍ ഷങ്കര്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in