പേഴ്‌സണല്‍ കോസ്റ്റിയൂം ഡിസൈനറുടെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസയുമായി മമ്മൂട്ടി

പേഴ്‌സണല്‍ കോസ്റ്റിയൂം ഡിസൈനറുടെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസയുമായി മമ്മൂട്ടി

തന്റെ പേഴ്‌സണല്‍ കോസ്റ്റിയൂം ഡിസൈനറുടെ വിവാഹത്തിന് വീഡിയോകോളിലൂടെ ആശംസയുമായി മമ്മൂട്ടി. ആറുവര്‍ഷമായി മമ്മൂട്ടിയുടെ കോസ്റ്റിയൂം ഡിസൈനറായ അഭിജിത്തിന്റെ വിവാഹത്തിനായിരുന്നു ആശംസകള്‍ നേര്‍ന്ന് താരം എത്തിയത്. തൃശൂര്‍ വടക്കാഞ്ചേരിയില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് പരിമിധികള്‍ മൂലം നേരിട്ട് പങ്കെടുക്കാനാകാത്തതിനാല്‍, താലികെട്ട് കഴിഞ്ഞ ഉടന്‍ താരം വീഡിയോകോളില്‍ എത്തുകയായിരുന്നു.

വരനെയും വധുവിനെയും ആശംസകള്‍ അറിയിക്കുകയും വീട്ടുകാരോട് കുശലാന്വേഷണം നടത്തുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തുമുണ്ടായിരുന്നു. വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കളും നടത്തിയത് മമ്മൂട്ടിയും ഭാര്യയുമാണെന്ന് അഭിജിത്ത് പറഞ്ഞു. 'വിവാഹത്തിന് വരാന്‍ പരമാവധി ശ്രമിക്കാം എന്നാണ് പറഞ്ഞിരുന്നത്. ദൂരം ഒരു പ്രശ്‌നമായിരുന്നു. മാത്രമല്ല ലോക്ക്ഡൗണ്‍ ആരംഭിച്ചതില്‍ പിന്നെ സാര്‍ വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമേ പുറത്തേക്ക് പോയിട്ടുള്ളൂ. താലികെട്ട് കഴിഞ്ഞ ഉടനെ വീഡിയോ കോളില്‍ എത്തി ഞങ്ങളെ ആശീര്‍വദിച്ചു. ഇതില്‍പരം എന്ത് സന്തോഷമാണ് വേണ്ട്ത', അഭിജിത് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അഭിജിത്തും സ്വാതിയും തമ്മിലുള്ള വിവാഹം. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം മുതല്‍ മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റിയൂമറാണ് അഭിജിത്.

Related Stories

No stories found.
logo
The Cue
www.thecue.in